ജഗതിയെ മറക്കാത്തത് മമ്മൂട്ടിയും ദിലീപും

By Nirmal Balakrishnan

എന്തെങ്കിലും ദുരന്തം വരുമ്പോഴാണല്ലോ നമ്മള്‍ യഥാര്‍ഥ സുഹൃത്തുക്കളെ തിരിച്ചറിയുക. അപകടത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുന്ന ജഗതി ശ്രീകുമാറിന്റെ കുടുംബത്തിനു ഒരു കാര്യം വ്യക്തമായി. ആരൊക്കെയാണ് ജഗതി ശ്രീകുമാറിന്റെ ഉറ്റ സുഹൃത്തെന്ന്. ചികില്‍സ കഴിഞ്ഞ് ജഗതി ശ്രീകുമാര്‍ വീട്ടിലെത്തി ഇത്ര നാള്‍ കഴിഞ്ഞ് സ്ഥിരമായി അദ്ദേഹത്തിന്റെ കാര്യങ്ങള്‍ തിരക്കുന്ന രണ്ടുപേരേയുള്ളൂ. ദിലീപും മമ്മൂട്ടിയും.

ദിലീപ് ദിവസവും വിവരങ്ങള്‍ തിരക്കുമെന്ന് ജഗതിയുടെ മകള്‍ പാര്‍വതി പറഞ്ഞു. അതേപോലെ മമ്മൂട്ടി. തങ്ങളെ അത്ഭുതപ്പെടുത്തിയത് മമ്മൂട്ടിയാണെന്ന് പാര്‍വതി പറഞ്ഞു. ജഗതിയും മമ്മൂട്ടിയും ചേരില്ല എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. രണ്ടുപേരും പരസ്പരം കണ്ടാല്‍ തര്‍ക്കമാണെന്നും. എന്നാല്‍ അതൊക്കെ തെറ്റാണെന്ന് തിരിച്ചറിഞ്ഞത് ഇപ്പോഴാണെന്ന് പാര്‍വതി പറഞ്ഞു. ജഗതി സിനിമയിലേക്കു തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്ന ആളാണ് മമ്മൂട്ടി.

mammootty-dileep

ജഗതിയെ കാണാന്‍ ചാനലുകാരെയൊക്കെ കൂട്ടി വരുന്ന പ്രമുഖരെ പ്രോല്‍സാഹിപ്പിക്കാറില്ലെന്ന് പാര്‍വതി പറഞ്ഞു.

ജഗതിയുടെ ചികില്‍സയുടെ കാര്യവും ദിലീപ് മാത്രമേ തിരക്കാറുള്ളൂ. താരസംഘടനയായ അമ്മയുടെ സഹായം വേണ്ടെന്നു വയ്ക്കരുതെന്നും അത് ജഗതിക്ക് അര്‍ഹതപ്പെട്ടതാണെന്നും ദിലീപാണ് വിളിച്ചു പറഞ്ഞത്. തീര്‍ച്ചയായും ഈ സഹായം വാങ്ങും.

ജഗതി നല്ലപോലെ ഇരുന്ന കാലത്തെ ബന്ധങ്ങള്‍ക്കെന്തുപറ്റിയെന്നാണ് തങ്ങള്‍ ആശ്ചര്യപ്പെടുന്നതെന്ന് പാര്‍വതി പറഞ്ഞു. അദ്ദേഹത്തില്‍ നിന്നു കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ ധാരാളം പേരുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അച്ഛനെ അവര്‍ വാഴ്ത്തിപ്പാടുമായിരുന്നു. അവരെയൊന്നും ഇപ്പോള്‍ കാണാറില്ലെന്ന് മകള്‍ പറഞ്ഞു. യഥാര്‍ഥ ചങ്ങാതിമാര്‍ ആരെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X