സിദ്ധാര്‍ത്ഥിന്റെ നില ഗുരുതരം; മമ്മൂട്ടിയും ദിലീപും കാണാന്‍ എത്തി
കൊച്ചി: ഇന്നലെ (സെപ്റ്റംബര്‍ 12, ശനി) വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥിന്റെ നില ഗുരുതരമാണെന്ന് മെഡിക്കല്‍വൃത്തം. പക്ഷെ ഭയപ്പെടാനില്ല.
കൊച്ചിയിലെ തൈക്കുടത്ത് വച്ച് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്കാണ് സിദ്ധാര്‍ത്ഥിന്റെ വാഹനം അപകടത്തില്‍ പെട്ടത്. കാറ് മതിലില്‍ ഇടിയ്ക്കുകയായിരുന്നു. അപ്പോള്‍ തന്നെമെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
സിനിമാ രംഗത്ത് നിന്ന് മമ്മൂട്ടി, ദിലീപ് ഉള്‍പ്പടെ പലരും ആശുപത്രിയില്‍ സിദ്ധാര്‍ത്ഥിനെ കാണാനെത്തി. അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഭരതന്റെയും നടി കെ പി എ സി ലളിതയുടെയും മകനാണ് 32 കാരനായ സിദ്ധാര്‍ത്ഥ്.

സിദ്ധാര്‍ത്ഥിന്റെ നില ഗുരുതരം; മമ്മൂട്ടിയും ദിലീപും കാണാന്‍ എത്തി
കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് രസികന്‍, നിദ്ര, സ്പിരിറ്റ് തുടങ്ങിയ ഒത്തിരി ചിത്രങ്ങളില്‍ നായകനായും ഉപനായകനായും സിദ്ധാര്‍ത്ഥ് വേഷമിട്ടു

സിദ്ധാര്‍ത്ഥിന്റെ നില ഗുരുതരം; മമ്മൂട്ടിയും ദിലീപും കാണാന്‍ എത്തി
2012 ല്‍ നിദ്ര എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് നടന്‍ അച്ഛന്റെ വഴിയെ വന്നത്. ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചതും സിദ്ധാര്‍ത്ഥാണ്. പ്രിയദര്‍ശന്റെ അസിസ്റ്റന്റായി ക്യാമറയ്ക്ക് പിന്നില്‍ പ്രവൃത്തിച്ച പരിചയവുമായാണ് സിദ്ധാര്‍ത്ഥ് ആദ്യ ചിത്രത്തിലേക്ക് കടന്നത്.

സിദ്ധാര്‍ത്ഥിന്റെ നില ഗുരുതരം; മമ്മൂട്ടിയും ദിലീപും കാണാന്‍ എത്തി
പിന്നീട് ദിലീപിനെ നായകനാക്കി ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രവും സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്തു. ചിത്രത്തെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും സംവിധായകന്‍ എന്ന നിലയില്‍ സിദ്ധാര്‍ത്ഥ് പ്രശംസകള്‍ നേടി

സിദ്ധാര്‍ത്ഥിന്റെ നില ഗുരുതരം; മമ്മൂട്ടിയും ദിലീപും കാണാന്‍ എത്തി
ശനിയാഴ്ച പുലര്‍ച്ചെ 2 മണിയോടു കൂടെയാണ് സിദ്ധാര്‍ത്ഥിന്റെ കാര്‍ അപകടത്തില്‍ പെട്ടത്. മതിലില്‍ ഇടിയ്ക്കുകയായിരുന്നു. നില ഗുരുതരമാണെങ്കിലും ഭയപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ ട്രെസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ് ഇപ്പോള്‍ സിദ്ധാര്‍ത്ഥ്

സിദ്ധാര്‍ത്ഥിന്റെ നില ഗുരുതരം; മമ്മൂട്ടിയും ദിലീപും കാണാന്‍ എത്തി
സംവിധായകന്‍ ഭരതന്റെയും നടി കെ പി എസി ലളിതയുടെയും മകനായ സിദ്ധാര്‍ത്ഥിനെ കാണാന്‍ സിനിമാ രംഗത്ത് നിന്നും മമ്മൂട്ടി, ദിലീപ് അടക്കമുള്ള പ്രമുഖര്‍ ആശുപത്രിയിലെത്തി.

സിദ്ധാര്‍ത്ഥിന്റെ നില ഗുരുതരം; മമ്മൂട്ടിയും ദിലീപും കാണാന്‍ എത്തി
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ആശുപത്രി അധികൃതരെ വിളിച്ച് ഇപ്പോഴത്തെ സ്ഥിതി അന്വേഷിച്ചു.

Click it and Unblock the Notifications