മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ടു?
കൊച്ചി: മമ്മൂട്ടിയുടെ പേരിലുള്ള ഫാന്‍സ് അസോസിയേഷന്‍ പിരിച്ച് വിട്ടതായി വാര്‍ത്തകള്‍. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ രൂക്ഷമായി അധിക്ഷേപിച്ചതിനെത്തുടര്‍ന്നാണ് നടപടിയെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മിസ്‌ററര്‍ ഫ്രോഡ് എന്ന ചിത്രത്തിനെതിരെ മമ്മൂട്ടി ഫാന്‍സ് നടത്തിയ പരാമര്‍ശങ്ങളാണ് പിരിച്ച് വിടലിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വാര്‍ത്തയ്ക്ക് ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ തിരുവനന്തപുരം ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് അവണാകുഴി ബിനു എന്ന രാജ് ബാബുവിനെ അടുത്തിടെ മോഷണകേസില്‍ അറസ്റ്റ് ചെയ്തിരുന്നു. രാത്രി കാലങ്ങളില്‍ മോഷണത്തിനിറങ്ങുന്ന ഇയാള്‍ പൊലീസിനെ കണ്ടാല്‍ താന്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അഗമാണെന്നും പോസ്റ്റര്‍ പതിയ്ക്കാനിറങ്ങുന്നതാണെന്നും പറയുമായിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ മോഷണ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തിയത്.

തുടര്‍ന്ന് മമ്മൂട്ടി ഫാന്‍സ് തിരുവനന്തപുരം യൂണിറ്റിന്റെ പ്രവര്‍ത്തനം നിലച്ച മട്ടായിരുന്നു. ഈ സംഭവങ്ങളിലെല്ലാം തന്നെ മമ്മൂട്ടി അസ്വസ്ഥനായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ റിലീസ് ചെയ്ത മിക്ക മമ്മൂട്ടി ചിത്രങ്ങളും പരാജയപ്പെട്ടിരുന്നു.


Click it and Unblock the Notifications











