ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് ഇനിയും ഒ.ടി.ടി.യിൽ എത്തിയില്ല: മമ്മൂട്ടി ചിത്രത്തിന് എന്ത് സംഭവിച്ചു?

മമ്മൂട്ടി എന്ന നടന്റെ കരിയറിലെ മറ്റൊരു സുവർണ്ണ കാലഘട്ടമാണ് അദ്ധേഹത്തിന്റെ കോവിഡ് ബ്രേക്കിന് ശേഷം മലയാള സിനിമ കണ്ടത്. അതിഗംഭീരമായ കുറച്ചധികം നല്ല ചിത്രങ്ങൾക്ക് ശേഷം 2025ൽ മമ്മൂട്ടിയുടേതായി ആദ്യം തീയറ്ററുകളിൽ എത്തിയത് പ്രശസ്ത സംവിധായകൻ ഗൗതം വാസുദേവ് മേനോന്റെ ആദ്യ മലയാളം സംവിധാന സംരംഭമായ ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് ആണ്. ജനുവരിയിൽ തീയറ്ററിലെത്തിയ ചിത്രം പ്രേക്ഷകരിൽ നിന്ന് തരക്കേടില്ലാത്ത അഭിപ്രായം നേടുകയും, ഒരു ആവറേജ് വിജയമായി മാറുകയും ചെയ്തു. എന്നാൽ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് ഇത് വരെ ഒ.ടി.ടി.യിൽ റിലീസ് ചെയ്തിട്ടില്ല.

ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് ഒ.ടി.ടി. റിലീസ് വൈകാൻ കാരണം

ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് എന്ന ചിത്രത്തിന്റെ ഒ.ടി.ടി. സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോ ആണ്. തീയറ്റർ റിലീസിന് കൃത്യം 40 ദിവസത്തിനുള്ളിൽ ഗൗതം വാസുദേവ് മേനോൻ ചിത്രം ഒ.ടി.ടി. സ്‌ക്രീനുകളിൽ എത്തേണ്ടിയിരുന്നതാണ്. പക്ഷെ, സംപ്രേക്ഷണാവകാശ തുകയെ കുറിച്ചുള്ള തർക്കത്തെ തുടർന്ന് മമ്മൂട്ടിയുടെ കോമഡി ത്രില്ലറിന്റെ ഒ.ടി.ടി. റിലീസ് വൈകുന്നു എന്നാണ് പുതിയ വിവരം. ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് നിർമ്മിച്ച മമ്മൂട്ടി കമ്പനിയും, ആമസോൺ പ്രൈം വിഡിയോയും തമ്മിൽ ചിത്രത്തിന്റെ കരാർ തുകയെക്കുറിച്ച് ഇപ്പോഴും ഒരു ധാരണയിൽ എത്തിയിട്ടില്ലെന്നാണ് സൂചന.

Dominic and The Ladies Purse poster  Mammootty and Gautham Vasudev Menon

മലയാള സിനിമകളുടെ കാര്യത്തിൽ ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ കാണിക്കുന്ന കടുംപിടിത്തം പല തവണ ഇതിന് മുൻപ് സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. മറ്റു ഭാഷകളിൽ നിർമ്മിക്കുന്ന ഏറ്റവും മോശം ചിത്രങ്ങൾ പോലും വലിയ തുക കൊടുത്തു സ്വന്തമാക്കാൻ തയ്യാറാവുന്ന ഒ.ടി.ടി. ഭീമന്മാർ പക്ഷെ മലയാള ചിത്രങ്ങളോട് യാതൊരു ഇളവും കാണിക്കാറില്ല. ഏറ്റവും നന്നായി തീയറ്ററിൽ ഓടുന്ന സിനിമകൾക്ക് മാത്രമേ മാന്യമായ തുക പ്രതിഫലമായി നൽകാൻ ഇവർ തയ്യാറാവാറുള്ളു. എത്ര നല്ല പ്രേക്ഷകാഭിപ്രായം നേടിയാലും, ഏത് വലിയ സൂപ്പർതാരം പ്രധാന വേഷത്തിലെത്തിയാലും, മലയാള ചിത്രങ്ങൾ ഒ.ടി.ടി. ഡീലുകൾ സ്വന്തമാക്കാൻ അങ്ങേയറ്റം കഷ്ടപ്പെടുകയാണ്. ഇത് തന്നെയാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് എന്ന ചിത്രത്തിനും സംഭവിച്ചത്.

ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്: അറിയേണ്ടതെല്ലാം

Dominic and The Ladies Purse poster

ഗൗതം വാസുദേവ് മേനോന്റെ ആദ്യ മലയാള സംവിധാന സംരംഭമായ ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്, ഒരു വ്യത്യസ്തമായ ക്രൈം കോമഡി ആയിട്ടാണ് തീയറ്ററിൽ എത്തിയത്. മമ്മൂട്ടിയും, തമിഴകത്തിന്റെ പ്രശസ്ത സംവിധായകനും ഒന്നിക്കുമ്പോൾ ഒരു തീവ്രമായ കുറ്റാന്വേഷണ ചിത്രം പ്രതീക്ഷിച്ച സിനിമ പ്രേമികളെ ചിത്രം നിരാശപ്പെടുത്തി. എന്നാൽ തുറന്ന മനസ്സുമായി എത്തിയ സാധാരണ പ്രേക്ഷകരെ മമ്മൂട്ടി അവതരിപ്പിച്ച ഡൊമിനിക്കും സംഘവും നന്നായി രസിപ്പിച്ചു. തുടക്കത്തിൽ സാധാരണമായി തോന്നുന്ന ഒരു കുറ്റാന്വേഷണം പിന്നീട് വിചാരിക്കാത്ത തലങ്ങളിലേക്ക് കടന്നപ്പോൾ, ഒരു ഗൗതം മേനോൻ ടച്ചും കാണാൻ സാധിച്ചു.

മമ്മൂട്ടി ഡൊമിനിക് ആയി എത്തിയ ചിത്രത്തിൽ, സുഷ്മിത ഭട്ട്, ഗോകുൽ സുരേഷ്, വിജി വെങ്കടേഷ്, വിനീത്, സിദ്ദിഖ്, മീനാക്ഷി ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, വിജയ് ബാബു, ലെന, സുരേഷ് കൃഷ്ണ, അർജുൻ നന്ദകുമാർ, വഫ ഖദീജ തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരന്നു. വിഷ്ണു ദേവ് ആണ് ചിത്രത്തിന്റെ സിനിമാട്ടോഗ്രഫി കൈകാര്യം ചെയ്തത്. ഡാർബുക ശിവ സംഗീതം ഒരുക്കി. എഡിറ്റിംഗ് കൈകാര്യം ചെയ്തത് ആന്റണിയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X