Don't Miss!
- News ദീപിക പദുക്കോണുമായി കൈകോര്‍ത്ത് ഇഷ അംബാനി, ചില്ലറക്കാരിയല്ല അംബാനിയുടെ മകള്‍; ആസ്തി ഇത്ര
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
സൂപ്പര്‍ താരമല്ല, സൂപ്പര്‍ നടന്!!! ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടും പ്രതിഫലം വാങ്ങാതെ മമ്മൂട്ടി!
കൂളിംഗ് ഗ്ലാസും ധരിച്ച് സ്റ്റൈലിഷായി സൂപ്പര്‍ താര പരിവേഷത്തോടെ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്ന മെഗാസ്റ്റാറിന് അപ്പുറം നല്ല സിനിമയെ സ്നേഹിക്കുന്ന ഒരു മികച്ച നടനാണ് മമ്മൂട്ടി. നല്ല സിനിമയെ പിന്തുണയ്ക്കാനുള്ള മമ്മൂട്ടിയുടെ മനസിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു.
ഇടിവെട്ട് ആക്ഷന്‍ മാത്രമല്ല, തട്ടുപൊളപ്പന്‍ പാട്ടും പ്രണയവും ഉണ്ട്! കളര്‍ ഫുള്ളാണ് മാസ്റ്റര്‍പീസ്...
പ്രതിഫലത്തിന്റെ കാര്യത്തില്‍ പലപ്പോഴും താരങ്ങള്‍ കാണിക്കുന്ന പിടി വാശി സിനിമയുടെ ചിത്രീകരണത്തെ പോലും ബാധിക്കാറുണ്ട്. എന്നാല്‍, ചിലപ്പോഴൊക്കെ സൂപ്പര്‍ താരങ്ങളുള്‍പ്പെടെ പ്രതിഫലത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറായി സിനിമ പൂര്‍ത്തിയാക്കാറുണ്ട്. ജോയ് മാത്യുവിന്റെ പുതിയ ചിത്രമായ അങ്കിള്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടും ഇതുവരെ മമ്മൂട്ടി പ്രതിഫലം വാങ്ങിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.
ജോയ് മാത്യുവിന്റെ തിരക്കഥ
ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസയ്ക്ക് പാത്രമാവുകയും ചെയ്ത ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥ എഴുതിയ ചിത്രമാണ് അങ്കിള്‍. മമ്മൂട്ടി നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് ദാമോദരനാണ്.
ജോയ് മാത്യുവില്‍ നിന്ന് മമ്മൂട്ടിയിലേക്ക്
ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ കെകെ എന്ന കഥാപാത്രത്തെ ജോയ് മാത്യു അവതരിപ്പിക്കാനിരിക്കുകയായിരുന്നു. പിന്നീടാണ് ആ കഥാപാത്രം മമ്മൂട്ടിയിലേക്ക് എത്തിയത്. മമ്മൂട്ടി ആ കഥാപാത്രത്തിലേക്ക് എത്തിയതും പിന്നീടുണ്ടായ കാര്യങ്ങളും ഒരു അഭിമുഖത്തില്‍ ജോയ് മാത്യു വെളിപ്പെടുത്തുകയുണ്ടായി.
മമ്മൂട്ടി കെകെ ആകുന്നു
പുത്തന്‍ പണത്തില്‍ അഭിനയിക്കാന്‍ ചെന്നപ്പോഴായിരുന്നു അങ്കിളിന്റെ കഥ ജോയ് മാത്യു മമ്മൂട്ടിയോട് പറയുന്നത്. ബോധപൂര്‍വ്വമായിരുന്നില്ല ആ കഥ പറച്ചില്. സംസാരിത്തിനിടെ അങ്കിളിലേക്ക് എത്തിപ്പെടുകയായിരുന്നു. കഥ കേട്ടുകഴിഞ്ഞപ്പോള്‍ ജോയ് മാത്യു അവതരിപ്പിക്കാനിരുന്ന കെകെ എന്ന കഥാപാത്രത്തെ മമ്മൂട്ടി ഏറ്റെടുക്കുകയായിരുന്നു.
പ്രതിഫലം വാങ്ങിയില്ല
വയനാട്, കോഴിക്കോട്, ഊട്ടി എന്നിവയായിരുന്നു അങ്കിളിന്റെ പ്രധാന ലൊക്കേഷനുകള്‍. 25 ദിവസം തുടര്‍ച്ചയായി ഈ വിവിധ ലൊക്കേഷനുകളില്‍ മമ്മൂട്ടി അഭിനയിച്ചു. ഇതിനോടകം ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന് മമ്മൂട്ടി ഇതുവരെ പ്രതിഫലം വാങ്ങിയിട്ടില്ല.
നല്ല മനസ്
നല്ല ചിത്രത്തെ തിരിച്ചറിയാനുള്ള മമ്മൂട്ടിയുടെ നല്ല മനസിന് മുന്നില്‍ നമിക്കുന്നു. മമ്മൂട്ടി എന്ന താരത്തെ മാറ്റി നിര്‍ത്തി മമ്മൂട്ടി എന്ന നടനെ അവതരിപ്പിക്കുന്ന ചിത്രമാണ് അങ്കിള്‍. ഇടത്തംര കുടുംബത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ള കാലിക പ്രസക്തിയുള്ള ഒരു പൊള്ളുന്ന വിഷയമാണ് ചിത്രത്തിന്റെ കരുത്ത്, ജോയ് മാത്യു പറഞ്ഞു.
പ്രതീക്ഷ നല്കുന്ന ചിത്രം
മമ്മൂട്ടി എന്ന താരത്തിനപ്പുറം നടനെ ഉപയോഗപ്പെടുത്തുന്ന ചിത്രം ഏറെ പ്രതീക്ഷ നല്കുന്ന കുടുംബ ചിത്രമാണ്. നെഗറ്റീവ് ഷേഡുള്ള കഥപാത്രമാണ് മമ്മൂട്ടിയുടെ കെകെ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ജനുവരിയിലോ ഫെബ്രുവരിയിലോ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!
-
'തനിക്ക് നെഗറ്റീവാണെന്ന് രസ്മിൻ പുറത്ത് നിന്ന് മനസിലാക്കി, ലാലേട്ടനോട് സോറി പറഞ്ഞു, ഇപ്പോൾ മിണ്ടാട്ടവുമില്ല'