അണ്ണനും തമ്പിയും മമ്മൂട്ടി തന്നെ
മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ മെഗാഹിറ്റാണ് രാജമാണിക്യം. ഏറ്റവും കൂടുതല്‍ കളക്ഷന‍് നേടിയ മലയാള ചിത്രങ്ങളിലൊന്നായി രാജമാണിക്യത്തെ മാറ്റിയത് തീര്‍ത്തും വ്യത്യസ്തമായ രൂപഭാവങ്ങളോടെ ആദ്യന്തം പ്രേക്ഷകരെ രസിപ്പിക്കും വിധം മമ്മൂട്ടിയെ അവതരിപ്പിക്കാന്‍ സംവിധായകന്‍ അന്‍വര്‍ റഷീദിന് കഴിഞ്ഞതാണ്.
മമ്മൂട്ടിയും അന്‍വര്‍ റഷീദും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ ചിലതൊക്കെ പ്രതീക്ഷിക്കും. ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് അണ്ണന്‍ തമ്പി എന്നാണ്. പേരു പോലെ തന്നെ രണ്ടു സഹോദരന്‍മാരുടെ കഥയാണ് ചിത്രം പറയുന്നത്. അണ്ണനെയും തമ്പിയെയും അവതരിപ്പിക്കുന്നത് മമ്മൂട്ടി തന്നെ. ബല്‍റാം വേഴ്സസ് താരാദാസിനു ശേഷം മമ്മൂട്ടി ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് അണ്ണന്‍ തമ്പി.
ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ബെന്നി പി.നായരമ്പലമാണ്. അന്‍വര്‍ റഷീദിന്റെ മോഹന്‍ലാല്‍ ചിത്രം ഛോട്ടാ മുംബൈക്ക് തിരക്കഥ രചിച്ചതും ബെന്നിയായിരുന്നു. തൊമ്മനും മക്കളും, പോത്തന്‍ വാവ എന്നീ മമ്മൂട്ടി ചിത്രങ്ങള്‍ക്ക് ഇതിനു മുമ്പ് ബെന്നി തിരക്കഥ രചിച്ചിട്ടുണ്ട്.
അണ്ണന്‍ തമ്പിയുടെ ചിത്രീകരണം അടുത്ത വര്‍ഷം ജനവരിയില്‍ ആരംഭിക്കും. മമ്മൂട്ടിയുടെ 2008ലെ വിഷുച്ചിത്രമായിരിക്കും അണ്ണന്‍ തമ്പി.


Click it and Unblock the Notifications