മമ്മൂട്ടിയും ദുല്‍ഖറും ലണ്ടനിലേക്ക്
രാം ഗോപാല വര്‍മ്മയുടെ വിവാദ ട്വിറ്റിന് പിന്നാലെ അച്ഛന്റെയും മകന്റെയും പേരില്‍ തമിഴ് - മലയാളം ഇന്റസ്ട്രിയില്‍ ചര്‍ച്ചകളങ്ങനെ നടക്കുമ്പോള്‍ മമ്മൂട്ടിയും ദുല്‍ഖറും ലണ്ടനിലേക്ക് പറക്കുന്നു. വര്‍മ്മയെ പേടിച്ചോടുകയല്ല കേട്ടോ, അവധി ആഘോഷിക്കാനാണാണ് ദുല്‍ഖരും മമ്മൂട്ടിയും ലണ്ടനിലേക്ക് പോകുന്നത്.
ദുല്‍ഖരും മമ്മൂട്ടിയും മാത്രമല്ല, കുടുംബ സമേതമാണ് യാത്ര. ഏപ്രല്‍ 27 ന് മമ്മൂട്ടി ഫാമിലി ലണ്ടനിലേക്ക് പറക്കും. കരാറൊപ്പിട്ട ചിത്രങ്ങളെല്ലാം ഇരുവരും മടങ്ങി വന്ന ശേഷം പൂര്‍ത്തിയാക്കുെമന്നാണ് അറിയുന്നത്.

നാളെ (ഏപ്രില്‍ 25ന്) മമ്മൂട്ടി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന അച്ചാ ദിന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കും. അത് കഴിഞ്ഞ് മെയ് 15 ന് തൊടുപുഴയില്‍ ചിത്രീകരണം തുടങ്ങുന്ന കമലിന്റെ പുതിയ ചിത്രമാകുമ്പോഴേക്കും തിരികെ എത്തും.
മമ്മൂട്ടി ലണ്ടന്‍ യാത്ര കഴിഞ്ഞ് തിരികെ വന്ന ശേഷം ആദ്യം ചെയ്യുന്നത് കമല്‍ ചിത്രമായിരിക്കും. ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തിന്റെ വിജയം ആഘോഷിച്ച ശേഷമാണ് മമ്മൂട്ടിയുടെ യാത്ര.
അതേ സമയം ഓകെ കണ്‍മണിയുടെ വിജയത്തിന്റെ സന്തോഷത്തില്‍ ദുല്‍ഖറും യാത്ര തകര്‍ക്കും. തിരിച്ചു വന്ന ശേഷം മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോയിന്‍ ചെയ്യും. മെയ് അഞ്ചിനാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുന്നത്.


Click it and Unblock the Notifications











