മമ്മൂട്ടിയും ദുല്‍ഖറും കഠിന പരിശ്രമം ചെയ്യുന്നവരാണ്: ഉണ്ണി മുകുന്ദന്‍
മല്ലു സിങിന് ശേഷം ഉണ്ണി മുകന്ദന് മികച്ചൊരു ബ്രേക്ക് നല്‍കിയ ചിത്രമാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍. ഇപ്പോള്‍ നല്ല നല്ല ഒത്തിരി കുടുംബ ചിത്രങ്ങള്‍ ഉണ്ണിയെ തേടിയെത്തികഴിഞ്ഞു. അതുവരെ ഉണ്ണി മോനെ എന്ന് വിളിച്ചവര്‍ വിക്രമാദിത്യന് ശേഷം വിക്രമനെന്നും മസിലളിയന്‍ എന്നുമാണ് വിളിക്കാറുള്ളതെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.
വലിയൊരു മമ്മൂട്ടി ആരാധകനാണ് ഉണ്ണി മുകന്ദന്‍. ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള വിക്രമാദിത്യന്‍ കഴിഞ്ഞയുടനെ തന്നെ മമ്മൂട്ടിയ്‌ക്കൊപ്പം മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച സന്തോഷത്തിലാണ് ഉണ്ണി.

ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിയും കഠിന പരിശ്രമം ചെയ്യുന്നവരാണെന്ന് അടുത്തിടെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ദുല്‍ഖര്‍ നല്ലൊരു സുഹൃത്ത് കൂടെയാണ്. കൂടെ അഭിനയിക്കുന്നവര്‍ക്ക് പോസ്റ്റീവ് എനര്‍ജി നല്‍കുന്നവരാണ് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും- ഉണ്ണി മുകുന്ദന്‍ പറയുന്നു.
ബോബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലാണ് ആദ്യമായി ഉണ്ണി മമ്മൂട്ടിയ്‌ക്കൊപ്പം വേഷമിട്ടത്. പിന്നീട് രാജാധി രാജ എന്ന ചിത്രത്തില്‍ ഒരു പാട്ട് രംഗത്ത് പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ഫയര്‍മാന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഒരു മുഴുനീള വേഷമാണ് ഉണ്ണി ചെയ്യുന്നത്. വളരെ പ്രതീക്ഷയോടെയാണ് സിനിമയെ കാത്തിരിക്കുന്നതെന്ന് ഉണ്ണി പറഞ്ഞു.


Click it and Unblock the Notifications