»   » കേരള ബോക്‌സ് ഓഫീസ് സ്വന്തമാക്കാന്‍ മമ്മൂട്ടി വരുന്നു,ഒറ്റയ്ക്കല്ല കൂട്ടിന് ദുല്‍ഖറും!!!

കേരള ബോക്‌സ് ഓഫീസ് സ്വന്തമാക്കാന്‍ മമ്മൂട്ടി വരുന്നു,ഒറ്റയ്ക്കല്ല കൂട്ടിന് ദുല്‍ഖറും!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഏറെ ആരാധകരുള്ള താരപുത്രനാണ് ദുല്‍ഖര്‍. മമ്മൂട്ടിയും ദുല്‍ഖറും ഒരുമിക്കുന്ന ഒരു ചിത്രത്തിനായി മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുകായണ്. ദുല്‍ഖര്‍ അഭിനയ ലോകത്തേക്ക് എത്തിയ നാള്‍മുതല്‍ ആരാധകര്‍ കൊതിക്കുന്നതാണത്.

നഗ്നത സൗന്ദര്യമാണ്, താന്‍ നഗ്നതയെ ആഘോഷിക്കും!!! വീണ്ടും ടോപ്പ് ലെസായി മൈക്കിള്‍ ജാക്‌സന്റെ മകള്‍!!!

പ്രേക്ഷകരുടെ ഇഷ്ടം തൊട്ടറിഞ്ഞതുപോലെ ഇരുവരും ഒന്നിക്കുന്നതായണ് വിവരം. ദുല്‍ഖറിന് കരിയറില്‍ ബ്രേക്ക് നല്‍കിയ മമ്മൂട്ടിക്ക് മാസ് ഹിറ്റ് നല്‍കിയ ടീം ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. 

മമ്മൂട്ടി തന്റെ കരിയറില്‍ നാനൂറ് ചിത്രങ്ങളിലേക്കെത്തുകയാണ്. മമ്മൂട്ടിയുടെ നാനൂറാം ചിത്രത്തിലാണ് ദുല്‍ഖറും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട് ഉള്ളത്. മലയാളത്തിലെ പുതിയ നിരവധി താരങ്ങള്‍ക്കൊപ്പം ഒന്നിച്ച് അഭിനയിച്ചെങ്കിലും ദുല്‍ഖര്‍ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.

മമ്മൂട്ടിയേയും ദുല്‍ഖറിനേയും ഒരുമിപ്പിക്കുന്ന ചിത്രത്തിന് പിന്നില്‍ അന്‍വര്‍ റഷീദ് അഞ്ജലി മേനോന്‍ ടീം ഒന്നിക്കുന്നതായാണ് വിവരം. അഞ്ജിലി മേനോന്‍ തിരക്കഥ രചിക്കുന്ന ചിത്രം അന്‍വര്‍ റഷീദാണ് നിര്‍മിക്കുന്നത്.

അന്‍വര്‍ റഷീദ് അഞ്ജലി മേനോന്‍ ടീം അവസാനമായി ഒന്നിച്ചത് ദുല്‍ഖറും നിവിനും ഫഹദും ഒന്നിച്ച ബാംഗ്ലൂര്‍ ഡെയ്‌സായിരുന്നു. ദുല്‍ഖറിന്റെ കരിയറില്‍ ബ്രേക്ക് നല്‍കിയ ഉസ്താദ് ഹോട്ടലിന്റെ തിരക്കഥ അഞ്ജലി മേനോനായിരുന്നു അന്‍വര്‍ റഷീദായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

സ്‌റ്റൈലിഷ് സംവിധായകന്‍ അമല്‍ നീരദായിരിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ചിത്രം അന്‍വര്‍ റഷീദ് തന്നെ സംവിധാനം ചെയ്‌തേക്കുമെന്നും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. മമ്മൂട്ടിയെ നായകനാക്കി ബിഗ് ബി, ദുല്‍ഖറിനെ നായകനാക്കി സിഐഎ എന്നീ ചിത്രങ്ങള്‍ അമല്‍ നീരദ് സംവിധാനം ചെയ്തിട്ടുണ്ട്.

മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുമ്പോഴുള്ള ബോക്‌സ് ഓഫീസ് നേട്ടം മുന്നില്‍ കണ്ട് പലരും ഇവരുവരേയും ഒന്നിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതൊന്നും സഫലമായില്ല. മികച്ച തിരക്കഥയക്ക് വേണ്ടി ഇരുവരും കാത്തിരിക്കുകയായിരുന്നു.

മമ്മൂട്ടിയുടെ 400ാം ചിത്രം ആഘോഷമാക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. അവര്‍ക്ക് ഇരട്ടി മധുരമാകുകയാണ് ചിത്രത്തേക്കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍. ഗ്രേറ്റ് ഫാദറിന്റെ ഗംഭീര വിജയം മമ്മൂട്ടി ആരാധകരെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കുന്നുണ്ട്.

മമ്മൂട്ടിയും മകനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ അച്ഛനായി മമ്മൂട്ടി എത്തുമോ എന്ന് കാത്തിരിക്കുന്ന പ്രേക്ഷകരും ഉണ്ട്. എന്നാല്‍ ചിത്രത്തിക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

ദുല്‍ഖറിനെ നായകനാക്കി അഞ്ജലി മേനോന്‍ തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ദുല്‍ഖറിനെ മാറ്റി പൃഥ്വിരാജിനെ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. ദുല്‍ഖറിന്റെ തിരക്കുകളാണ് ചിത്രത്തില്‍ നിന്ന് പിന്മാന്‍ കാരണമെന്ന് അറിയുന്നത്.

English summary
Mammootty and Dulquer Salman going to share screen space in Bangalore days tems. Anwar Rasheed going produce the movie penned by Anjali Menon. It will be the 400th movie of Mammootty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam