ദുല്‍ഖറും മമ്മൂട്ടിയും ഒന്നിക്കുന്നു, സഹോദരങ്ങളായി
ദുല്‍ഖര്‍ സല്‍മാന്‍ വെള്ളിത്തിരയില്‍ എത്തിയുപ്പോള്‍ മുതല്‍ മമ്മട്ടി ഫാന്‍സും ദുല്‍ഖര്‍ ഫാന്‍സും ആഗ്രഹിച്ചിരുന്നു ഈ അച്ഛനെയും മകനെയും ഒന്നിച്ച് സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്. ഇരുവരും ഒന്നിക്കുന്നുവെന്ന് നേരത്തെ ഒരുപാട് വാര്‍ത്തകളും വന്നിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ദുല്‍ഖറും മമ്മൂട്ടിയും ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ ശക്തമാകുന്നു. അതും മലയാളത്തിലല്ല, തമിഴില്‍. ലിങ്കു സ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണത്രെ മലയാളത്തിലെ ഗ്ലാമര്‍ താരങ്ങളായ അച്ഛനും മകനും ഒന്നിക്കുന്നത്.

അതും അച്ഛനും മകനുമായിട്ടല്ല. മലയാളത്തില്‍ ഇപ്പോഴും മമ്മൂട്ടി മുന്‍നിര നടന്‍ തന്നെയാണ്. ദുല്‍ഖറിന്റെ സഹോദരനായാട്ടായിരിക്കും മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് കേള്‍ക്കുന്നത്.
ദുല്‍ഖറിന്റെ 'ബാംഗ്ലൂര്‍ ഡെയ്‌സി'ലെ അഭിനയം കണ്ടിട്ടാണത്രെ ലിങ്കുസ്വാമി താരത്തെ തന്റെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്. ആനന്ദം എന്ന ചിത്രത്തിലൂടെ മമ്മൂട്ടയും ലിങ്കുസ്വാമിയും നേരത്തെ ഒന്നിച്ചിട്ടുണ്ട്. ചിത്രം തമിഴകത്ത് ബോക്‌സോഫീസ് ഹിറ്റുമായിരുന്നു.
വാര്‍ത്തകള്‍ സത്യമാണെങ്കില്‍, ചിത്രം തമിഴിലായാലും മലയാളത്തിലായാലും കേരളക്കരയ്ക്ക് സന്തോഷമുള്ള കാര്യമാണ്. മലയാളികള്‍ കണ്ട സ്വപ്‌നം തമിഴകത്ത് സാഫല്യമാകുന്നു എന്നേയുള്ളൂ.


Click it and Unblock the Notifications











