»   » ഇത്തവണ ദുല്‍ഖര്‍ സല്‍മാനും മമ്മുട്ടിയും തമ്മില്‍ മത്സരം നടക്കുന്നു! കാരണം ഇതാണ്!!!

ഇത്തവണ ദുല്‍ഖര്‍ സല്‍മാനും മമ്മുട്ടിയും തമ്മില്‍ മത്സരം നടക്കുന്നു! കാരണം ഇതാണ്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

പ്രമുഖ താരങ്ങളെല്ലാം ഓണത്തിന് ചാനല്‍ പരിപാടികളെല്ലാം വേണ്ടെന്ന് വെച്ചതോടെ സിനിമയ്ക്ക് പ്രാമുഖ്യം കൂടിയിരിക്കുകയാണ്. എന്നാല്‍ പ്രേക്ഷകരെ വീണ്ടും ആശയ കുഴപ്പത്തിലാക്കുന്നത് ഏത് സിനിമ കാണും എന്നതിലാണ്. കാരണം മോഹന്‍ലാല്‍ മമ്മുട്ടി, തുടങ്ങി താരരാജക്കന്മാരുടെ ചിത്രങ്ങളും യുവതാരങ്ങളുടെ ചിത്രങ്ങളും  നേര്‍ക്ക് നേര്‍ മാറ്റുരയ്ക്കാന്‍ ഒരുങ്ങുന്നത് ഓണത്തിനാണ്. 

'ആകാശദൂതി'ലൂടെ മലയാളികളെ കരയിപ്പിച്ചെങ്കിലും മാധവി ഇന്നും ആകാശത്തിലൂടെ പറന്ന് നടക്കുകയാണ്!

ഹാരി സേജളിനെ കണ്ടുമുട്ടിയതോടെ പ്രണയം പരന്നൊഴുകി! ജബ് ഹാരി മെറ്റ് സേജള്‍ റിവ്യൂ!!!

എന്നാല്‍ അതില്‍ ഉപ്പയുടെയും മകന്റെയും സിനിമകള്‍ തമ്മില്‍ നടക്കുന്ന മത്സരമാണ് വ്യത്യസ്തമാവുക. മമ്മുട്ടി കോളേജ് പ്രൊഫസറുടെ വേഷത്തിലെത്തുന്ന പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയും ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച് നടന്‍ സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന പറവ എന്ന ചിത്രവുമാണ് ഓണത്തിനെത്തുന്ന രണ്ട് സിനിമകളുടെ കൂട്ടത്തിലുള്ളത്.

ഉപ്പയും മകനും തമ്മില്‍ മത്സരം


ഇത്തവണ ഓണ ചിത്രങ്ങള്‍ ഏത് കാണുമെന്ന് എല്ലാവര്‍ക്കും ആശങ്കയുണ്ടെങ്കിലും മമ്മുട്ടിയുടെയും ദുല്‍ഖറിന്റെയും സിനിമകളുടെ കാര്യത്തിലാണ് വ്യത്യസ്തത. ആരുടെ ചിത്രമാണ് ബോക്‌സ് ഓഫീസില്‍ ഹിറ്റ് ആവുന്നതെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

പുള്ളിക്കാരന്‍ സ്റ്റാറാ

ശ്യംധര്‍ സംവിധാനം ചെയ്യുന്ന പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രമാണ് മമ്മുട്ടിയുടെ ഓണക്കാല ചത്രം. കോളേജ് പശ്ചാതലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ കെ രാജകുമാരന്‍ എന്ന കഥാപാത്രത്തെയാണ് മമ്മുട്ടി അവതരിപ്പിക്കുന്നത്.

പറവ

നിലവില്‍ നിരവധി സിനിമകളില്‍ അഭിനയിക്കുന്നുണ്ടെങ്കിലും അടുത്ത് തന്നെ തിയറ്ററുകളിലേക്കെത്തുന്ന ദുല്‍ഖറിന്റെ സിനിമയാണ് പറവ. ചിത്രവും ഓണത്തിന് തന്നെ തിയറ്ററുകളിലെത്തും.

സൗബിന്റെ സംവിധാനം

നടന്‍ സൗബിന്‍ ഷാഹീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് പറവ. അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ഷെയിന്‍ നീഗവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വെളിപാടിന്റെ പുസ്തകം


മോഹന്‍ലാല്‍ ലാല്‍ ജോസ് കൂട്ട്‌കെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ചിത്രവും ഓണത്തിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നതിന് വേണ്ടിയാണ് തയ്യാറെടുപ്പുകള്‍ നടത്തുന്നത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയും ഓണചിത്രങ്ങളുടെ കൂട്ടത്തിലാണ്. ഫാമിലി എന്റര്‍ടെയിന്‍മെന്റായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഹാന കൃഷ്ണയും ഐശ്വര്യ ലക്ഷ്മിയുമാണ് നായികമാര്‍.

English summary
Mammootty & Dulquer Salmaan Movies To Fight It Out At The Box Office?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam