»   » ദയവായി ആ ചോദ്യം.. പൊതു പരിപാടികളില്‍ മമ്മൂട്ടിയും ദുല്‍ഖറും ഒരുപോലെ പ്രതികരിച്ചത്!

ദയവായി ആ ചോദ്യം.. പൊതു പരിപാടികളില്‍ മമ്മൂട്ടിയും ദുല്‍ഖറും ഒരുപോലെ പ്രതികരിച്ചത്!

Posted By: Sanviya
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്ന സിനിമയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. ഏത് പൊതു പരിപാടിയില്‍ പങ്കെടുക്കുമ്പോഴും മമ്മൂട്ടിയോടും ദുല്‍ഖറിനോടുമുള്ള ആരാധകരുടെ ആദ്യ ചോദ്യവും അത് തന്നെ. അച്ഛനും മകനും ഒന്നിക്കുന്ന ആ സിനിമ എപ്പോഴായിരിക്കും. അതിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് ഇരുവരും മറുപടി നല്‍കുക.

അടുത്തിടെ ഇരുവരും ഒന്നിക്കുന്നതായി വീണ്ടും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒരു വിശ്വസനീയമായ റിപ്പോര്‍ട്ടായിരുന്നു അത്. 2014ല്‍ തെലുങ്കില്‍ വമ്പന്‍ വിജയം കൊയ്ത മനം എന്ന ചിത്രത്തിന്റെ റീമേക്കിലൂടെ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്നു.നാഗേശ്വര റാവു, നാഗാര്‍ജുന, നാഗചൈതന്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി നിരന്ന ചിത്രത്തിന്റെ റീമേക്ക്. വാര്‍ത്ത സത്യമാണോ?

പ്രചരിച്ചത്

ചില തെലുങ്ക് മാധ്യമങ്ങളാണ് മനത്തിന്റെ മലയാളം റീമേക്കില്‍ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ നല്‍കിയത്. എന്നാല്‍ പ്രചരിച്ച വാര്‍ത്തകളില്‍ സത്യമില്ലെന്ന് ദുല്‍ഖറുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

കാത്തിരിക്കണം

മമ്മൂട്ടിയും ദുല്‍ഖറും വീണ്ടും ഒന്നിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് അറിയുന്നത്. അതെന്നാണ് വ്യക്തമല്ല.

മമ്മൂട്ടി തിരക്കിലാണ്

അതേ സമയം മമ്മൂട്ടി തിരക്കിലാണ്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍. വൈശാഖ് സംവിധാനം ചെയ്യുന്ന പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് അത് കഴിഞ്ഞുള്ള പ്രോജക്ട്. രാജ ടു എന്ന് പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് ഉദയ് കൃഷ്ണയാണ്.

ജോമോന് വേണ്ടി

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിച്ച ആദ്യ ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. ക്രിസ്തുമസ് ചിത്രമായി തിയേറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും തിയേറ്റര്‍ ഉടമകളുടെ സമരം കാരണം റിലീസ് നീട്ടി വച്ചിരിക്കുകയാണ്. ഈ മാസം ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് അറിയുന്നത്.

English summary
Mammootty Dulquer Salman not to unit.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam