»   » തിലകനേക്കുറിച്ച് മമ്മൂട്ടി പറഞ്ഞ ആ വാക്കുകള്‍ വേദനിപ്പിച്ചത് ആരെ? പ്രതീക്ഷിച്ചിരിക്കില്ല ഈ മറുപടി!

തിലകനേക്കുറിച്ച് മമ്മൂട്ടി പറഞ്ഞ ആ വാക്കുകള്‍ വേദനിപ്പിച്ചത് ആരെ? പ്രതീക്ഷിച്ചിരിക്കില്ല ഈ മറുപടി!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിന്റെ അനശ്വര നടന്‍ തിലകന്‍ വിട പറഞ്ഞിട്ട് ഇന്ന് അഞ്ച് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. അവസാന നാളുകളില്‍ സഹപ്രവര്‍ത്തകരുമായും സംഘടനയുമായും അകന്ന് കഴിയുകയായിരുന്നു തിലകന്‍. പൂര്‍ണമായും സിനിമയില്‍ നിന്നും തിലകനെ ഒഴിവാക്കിയെന്ന് ഘട്ടം വരെ എത്തിയിരുന്നു.

മഞ്ജുവാര്യര്‍ ആരെയാണ് ഭയക്കുന്നത്? ജയിലില്‍ കിടക്കുന്ന ദിലീപിനേയോ, പുറത്തുള്ള ഫാന്‍സിനേയോ?

മാഗസിന്‍ കവര്‍ ഗേള്‍ ആകാന്‍ തുണി അഴിച്ച് വാണി കപൂര്‍... വൈറലായി ഹോട്ടെസ്റ്റ് ഫോട്ടോ ഷൂട്ട്!

രഞ്ജിത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തിലൂടെയാണ് തിലകന്‍ ശക്തമായ തിരിച്ചുവരവ് നടത്തിയത്. തിലകനും മമ്മൂട്ടിയും തമ്മിലും കലഹങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ തിലകന്റെ ഓര്‍മ്മ ദിനത്തില്‍ തിലകനെ അനുസ്മരിച്ച് മമ്മൂട്ടി ഫേസ്ബുക്കിലിട്ട പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്.

കലഹം അനുസ്മരിപ്പിക്കുന്ന പോസ്റ്റ്

മമ്മൂട്ടിയും തിലകനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നത് സിനിമ രംഗത്ത് പരസ്യമായ രഹസ്യമാണ്. അത് തുറന്ന് പറയുന്നതും കൂടെയാണ് മമ്മൂട്ടിയുടെ പോസ്റ്റ്. തിലകന്റെ ചിത്രത്തിനൊപ്പം സ്‌നേഹിച്ചും കലഹിച്ചും കടന്നുപോയ മഹാപ്രതിഭ എന്ന കുറപ്പോടെയായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റ്.

എതിര്‍ത്തും അനുകൂലിച്ചും കമന്റുകള്‍

ഫേസ്ബുക്കില്‍ മമ്മൂട്ടിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിയും തിലകനും തമ്മിലുള്ള കലഹത്തെ സൂചിപ്പിക്കുന്നവയായിരുന്നു മിക്ക കമന്റുകളും.

ധാര്‍മികമായ അവകാശമില്ല

തിലകനേപ്പോലെ മഹാനായ നടനെ വിലക്കി പണിയില്ലാതാക്കി വീട്ടില്‍ ഇരുത്തിച്ച മാഫിയകള്‍ക്ക് സപ്പോര്‍ട്ട് ചെയ്ത നടന്മാരില്‍ ഒരാള്‍ എന്ന നിലയില്‍ മമ്മൂട്ടിക്ക് ഇങ്ങനെ ഒരു പോസ്റ്റിടാന്‍ ധാര്‍മികമായ അവകാശമില്ലെന്നാരുന്നു ഒരു കമന്റ്.

മമ്മൂട്ടി ഏത് പക്ഷത്തായിരുന്നു?

തിലകന്‍ കലഹിച്ചത് അനീതിയോടായിരുന്നു. ആ അനീതി ഇന്ന് കാരാഗ്രഹത്തിലും. പക്ഷെ ഒന്ന് ചോദിക്കാതെ വയ്യ, അന്ന് അങ്ങ് ഏത് പക്ഷത്തായിരുന്നു എന്ന് ഓര്‍ക്കുന്നുവോ? എന്നായിരുന്നു ഒരാള്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.

ജീവിച്ചിരുന്നപ്പോള്‍ പിന്തുണച്ചില്ല

തിലകന്‍ ജീവിച്ചിരുന്നപ്പോ പിന്തണ നല്‍കാത്ത ആളാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ കുറിപ്പുമായി വന്നിരിക്കുന്നത് എന്നായിരുന്നു ഒരാളുടെ കമന്റ്. മമ്മൂട്ടിയെ അതിരൂക്ഷമായി സഭ്യമല്ലാത്ത ഭാഷയില്‍ വിമര്‍ശിക്കുന്നതായിരുന്നു കമന്റ്.

മമ്മൂട്ടി ഉള്ളത് പറഞ്ഞു

മമ്മൂട്ടിയെ പിന്തുണച്ചുള്ള കമന്റുകളുമുണ്ട്. മമ്മൂക്ക ആയതുകൊണ്ട് ഉള്ളത് പറഞ്ഞു, സ്‌നേഹിച്ചും കലഹിച്ചും പോയെന്ന്. മറ്റ് പലരും ആയിരുന്നെങ്കില്‍ കലഹിച്ച് കുഴിച്ച് മൂടിയേനെ, എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.

മോഹന്‍ലാലിനും കിട്ടി

ഓര്‍മ്മപ്പൂക്കള്‍ എന്ന തലക്കെട്ടില്‍ തിലകനെ അനുസ്മരിച്ച് മോഹന്‍ലാലും തിലകന്റെ ഒരു ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. സമാനമായ കമന്റുകള്‍ അവിടേയും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഇത്രത്തോളം രൂക്ഷമായിരുന്നില്ല.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

തിലകനെ അനുസ്മരിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിലകനെ അനുസ്മരിച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Mammootty's Facebook post about remembering Thilakan gets mixed response.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X