ഇരുവരും വേണ്ടപ്പെട്ടവരെന്ന് മമ്മൂട്ടി!! വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് ഫഹദ്, താരങ്ങളുടെ വോട്ട്...

കേരളം ഒന്നടങ്കം പോളിങ്ങ് ബൂത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്. സാധരാണ തിരഞ്ഞെടുപ്പുകളിൽ പെതുജനങ്ങൾ സജീവമാകാറുമ്പോൾ എന്നാൽ ഇക്കുറി ജനങ്ങൾക്കൊപ്പം താരങ്ങളും വോട്ടിങ്ങിൽ സജീവ സാന്നിധ്യമാണ്. താരങ്ങൾ രാവിലെ മുതൽ തന്നെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുണ്ട്. രാവലെ തന്നെ താരങ്ങൾ തങ്ങളുടെ വോട്ട് ചെയ്യാൻ പോളിങ് ബൂത്തുകളിലേയ്ക്ക് എത്തിയിട്ടുണ്ടായിരുന്നു.

ലാലേട്ടനും ടൊവിനോയുമായിരുന്നു ആദ്യം വോട്ട് ചെയ്യാൻ എത്തിയത്. താരങ്ങൾ അതിരാവിലെ തന്നെ എത്തിയിരുന്നു . ഷൂട്ടിങ് ലോക്കേഷനിൽ നിന്നാണ് ടൊവി വോട്ട് ചെയായൻ എത്തിയത്. സർപ്രൈസ് പൊട്ടിച്ചു കൊണ്ടായിരുന്നു ലാലേട്ടൻ വോട്ട് ചെയ്യാൻ എത്തിയത്. ക്യൂവിൽ നിന്നു തന്നെയാണ് താരങ്ങൾ വോട്ട് ചെയ്തത്.

 ഭാര്യയ്ക്കൊപ്പം വോട്ട് ചെയ്യാൻ എത്തി മമ്മൂക്ക

ഭാര്യയ്ക്കൊപ്പം വോട്ട് ചെയ്യാൻ എത്തി മമ്മൂക്ക

ഇക്കുറിയും പതിവ് തെറ്റിക്കാതെ നടൻ മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തി. ഭാര്യയ്ക്കൊപ്പമാണ്താരം എത്തിയത്. എറണകുളം മണ്ഡത്തിലാണ് മമ്മൂക്കയുടെ വോട്ട്. വോട്ട് ചെയ്തതിനു ശേഷം എല്ലാവരും വോട്ട് ചെയ്യണമെന്നും താരം ജനങ്ങളോട് പറഞ്ഞു. വോട്ട് നമ്മുടെ അവകാശമാണ്. നമ്മൾ നമുക്ക് വേണ്ടി ജനപ്രതിനിധികളെ തിരഞ്ഞെടുക്കുകയാണ്. അത് ഇവരുടെ ഗുണങ്ങൾ അനുസരിച്ചാണ് വോട്ട് ചെയ്യുന്നത്. ഹൈബിയും-രാജീവും തനിയ്ക്ക് വേണ്ടപ്പെട്ടവരാണ്. പല സ്ഥാനാർഥികളും പരസ്പരം മത്സരിക്കുമ്പോൾ ഒരുപോലെ ജയിച്ചു വരണം ൺന്ന് ആഗ്രഹിക്കും. പക്ഷെ എനിയ്ക്ക് ഒരു വോട്ടേയുള്ളൂവെന്നും താരം പറഞ്ഞു

വ്യക്തമായ രാഷ്ട്രീയം തനിയ്ക്കുണ്ട്

വ്യക്തമായ രാഷ്ട്രീയം തനിയ്ക്കുണ്ട്

നടൻ ഫഹദ് ഫാസിലും സംവിധായകൻ ഫാസിലും തങ്ങളുടെ വോട്ട് രേഖപ്പെടുത്തി. അച്ഛനോടൊപ്പമാണ് ഫഹദ് പോളിങ് ബൂത്തിൽ എത്തിയത്. വ്യക്തമായ രാഷ്ട്രീയം തനിയ്ക്കുണ്ടെന്നും എല്ലാത്തവണയും തങ്ങളുടെ സമ്മതിദാനം വിനിയോഗിക്കാറുണ്ടെന്നും ഫഹദ് മാധ്യമങ്ങളുടെ മുന്നിൽ വ്യക്തമാക്കി.

 ലെനയും വോട്ട് ചെയ്തു

ലെനയും വോട്ട് ചെയ്തു

നടി ലെനയും തന്റെ സമ്മതിദാനം രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ട് ചെയ്തതിന്റെ ചിത്രം താരം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. രാവിലെ തന്നെ നടി വോട്ട് ചെയ്തിരുന്നു. കൂടാതെ നടൻ ചെമ്പൻ വിനോദും തന്റെ സമ്മതിദാനം രേഖപ്പെടുത്തിയിട്ടുണ്ട്. മഷി പുരണ്ട വിരലിന്റെ ചിത്രം താരവും പങ്കുവെച്ചിട്ടുണ്ട്.

ആഷിഖ് ആബുവും റിമയും

ആഷിഖ് ആബുവും റിമയും

സംവിധായകൻ ആഷിഖ് അബുവും ഭാര്യയും നടിയുമായ റിമ കില്ലങ്കലും വോട്ട് ചെയ്യാൻ എത്തി. എറണകുളം നിയോജക മണ്ഡലത്തിലാണ് താരദമ്പതിമാർ എത്തിയത്. നടൻ കൃഷ്ണകുമാറും സംവിധായകൻ രഞ്ജിത് ശങ്കറും വോട്ട് ചെയ്തിരുന്നു. മഷി പുരണ്ട വിരലിന്റെ ചിത്രം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. നടൻ മണികണ്ഠൻ ആചാരിയും സമ്മതിദാനം രേഖപ്പെടുത്തിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X