മംഗ്ലീഷ് പറയാന്‍ ഫഹദും മമ്മൂട്ടിയും

By Aswathi

തുടക്കം പാളിയെങ്കിലും തിരിച്ചുവരവില്‍ എല്ലാം തിരിച്ചെടുത്ത നടനാണ് ഫഹദ് ഫാസില്‍. നല്ല നല്ല അവസരങ്ങളാണ് ഫഹദിനെ തേടിയെത്തുന്നത്. തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ മാത്രമഭിനയിക്കുന്ന ഫഹദിന്റെ തീരുമാനവും താരത്തിനെ മികച്ച നടനാക്കി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇനി ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ചിത്രമാണ് മംഗ്ലീഷ്

റെഡ് വൈനിന് ശേഷം സലാം പാലപ്പെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം മംഗ്ലീഷ് പറയാന്‍ മമ്മൂട്ടിയും എത്തുന്നുണ്ട്. സലാമിന്റെ റെഡ് വൈനില്‍ മോഹന്‍ലാലിനൊപ്പമാണ് ഫഹദ് ഫാസില്‍ സ്‌ക്രീന്‍ പങ്കിട്ടത്.

Fahad Fazil and Mammootty

മമ്മട്ടിയ്‌ക്കൊപ്പം തുല്യപ്രാധാന്യമുള്ള വേഷമാണ് മംഗ്ലീഷില്‍ ഫഹദിനും. മമ്മൂട്ടിയ്‌ക്കൊപ്പം ഫഹദിന്റെ മൂന്നാമത്തെ ചിത്രമാണിത്. ഫഹദ് ഫാസില്‍ ആദ്യമായി വെള്ളിത്തരിയിലെത്തിയ കൈ എത്തും ദൂരത്ത് എന്ന ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലൂടെ മമ്മൂട്ടി എത്തിയിരുന്നു. പിന്നീട് ഇമ്മാനുവല്‍ എന്ന ചിത്രത്തിന് വേണ്ടിയും ഇരുവരും ഒന്നിച്ചു.

റെഡ് റോസ് ക്രിയേഷന്റെ ബാനറില്‍ മുഹമ്മദ് ഹനനീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. പത്രപ്രവര്‍ത്തകനായ കെപി റിയാസിന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രസകരമായ ഒരു കഥാപാത്രവുമായാണ് മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിലെ നായിക യൂറോപ്പില്‍ നിന്നാണെന്നാണ് കേള്‍ക്കുന്നത്.

അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിക്കാണെങ്കില്‍ ബാല്യകാലസഖി റിലീസിനൊരുങ്ങുന്നു. ഗ്യാങ്‌സ്റ്റര്‍, പ്രെയ്‌സ് ദി ലോര്‍ഡ് തുടങ്ങിയ ചിത്രങ്ങളിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X