കൊറോണ ബോധവല്‍ക്കരണ ചിത്രങ്ങള്‍ക്കായി മമ്മൂട്ടി, ഫഹദ്, മഞ്ജു വാര്യര്‍, മംമ്ത ഒരുമിക്കുന്നു
കൊറോണ വൈറസിന്റെ വ്യാപനത്തെ തടയാനുളള ബോധവല്‍ക്കരണ ചിത്രങ്ങളുമായി ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. സിനിമകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡണ്ട് രണ്‍ജി പണിക്കര്‍ നിര്‍വ്വഹിച്ചു. മമ്മൂട്ടി, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, മംമ്താ മോഹന്‍ദാസ്, ജോണി ആന്റണി തുടങ്ങിയ താരങ്ങളെല്ലാം സിനിമകള്‍ക്കായി ഒരുമിക്കുന്നുണ്ട്. ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്നാണ് ഫെഫ്ക ഒമ്പത് ലഘു ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത്. അന്ന രാജന്‍, മുത്തുമണി തുടങ്ങിയ താരങ്ങളും സിനിമകളില്‍ അഭിനയിക്കും.

സാങ്കേതിക കലാകാരന്മാരും താരങ്ങളും സൗജന്യമായിട്ടാണ് ചിത്രങ്ങളുമായി സഹകരിക്കുന്നത്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ ചലച്ചിത്ര പ്രവര്‍ത്തകരായ സോഹന്‍ സീനുലാല്‍, ലിയോ തദേവൂസ്, അരുണ്‍ ഗോപി, സിദ്ധാര്‍ത്ഥ് ശിവ, മുത്തുമണി, ശ്രീജ, ബൈജുരാജ് ചേകവര്‍, ജോസഫ് നെല്ലിക്കല്‍, തുടങ്ങിയവരും പരസ്യ സംഘടനയെ പ്രതിനീധീകരിച്ച് സിജോയ് വര്‍ഗീസ്, എകെ വിനോദ്, നീലകണ്ഠന്‍, അപ്പുണ്ണി, ഷെല്‍ട്ടണ്‍, പ്രവീണ്‍ തുടങ്ങിയവരും പങ്കെടുത്തു.
ടെലിവിഷന്‍ ചാനലുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ചിത്രങ്ങള്‍ വരുംദിവസങ്ങളില്‍ പ്രേക്ഷകരിലേക്ക് എത്തും. ഛായാഗ്രഹണം - മഹേഷ് രാജ് , സുധീര്‍ സുരേന്ദ്രന്‍, മുകേഷ് മുരളീധരന്‍, എഡിറ്റേഴ്‌സ് - സൂരജ് ഇ.എസ്., കപില്‍ ഗോപാലകൃഷ്ണന്‍, റിയാസ് കെ.ബി. സംഗീതം - രാഹുല്‍ രാജ്, കല - ജോസഫ് നെല്ലിക്കന്‍, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണന്‍, സഹായി - അനൂപ് ബുദ്ധ,
ചമയം - റോണക്‌സ് സേവ്യര്‍, സഹായികള്‍ - എബി കുരീക്കാട്, വിനോയ്, കേശാലങ്കാരം -സീമാ ഹരിദാസ്, കളര്‍ ഗ്രെഡിങ് - ലിജു പ്രഭാകര്‍, ശ്രീകുമാര്‍, നിശ്ചല ഛായാഗ്രഹണം - ഇക്കുട്ട്‌സ് രഘു ആലുവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് - ജാഫര്‍, ആര്‍ട്ട് അസിസ്റ്റന്‍സ് - വിജോ കണ്ണാമ്പിള്ളി, മണി, കുട്ടന്‍, അപ്പു, കുഞ്ഞ്. പ്രൊഡക്ഷന്‍ അസിസ്റ്റന്‍സ് - ഉണ്ണി കൊടുങ്ങല്ലൂര്‍, വിജീഷ്. ഗതാഗതം - ഇബ്രാഹിം കപ്പിത്താന്‍, യൂണിറ്റ്: എ സി എസ്, ക്യാമറ - എ സി എസ് & സിനി ഫോക്കസ്.


Click it and Unblock the Notifications