മാമാങ്കത്തിന്റെ റിലീസ് ദിനം കല്യാണ തിയ്യതി! സിനിമ കാണാന്‍ നേരത്തെ വിവാഹം കഴിച്ച് ആരാധകന്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം റിലീസ് ആഘോഷിക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകര്‍. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമ നവംബര്‍ 21നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രം കൂടിയായ മാമാങ്കം ചരിത്ര റിലീസിനായിട്ടാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനെല്ലാം മികച്ച വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയിരുന്നത്.
നാല് ഭാഷകളിലായിട്ടാണ് സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളെല്ലാം തകൃതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞാണ് ചരിത്ര കഥാപാത്രമായി മമ്മൂക്ക വീണ്ടും അഭിനയിക്കുന്നത്.

ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ പോലുളള സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയുടെ പ്രകടനം കാണാനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. അതേസമയം മാമാങ്കം റിലീസുമായി ബന്ധപ്പെട്ട് മമ്മൂട്ടി ആരാധകനെക്കുറിച്ച് വന്ന പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കല്യാണ തിയ്യതിയും മാമാങ്കം റിലീസ് തിയ്യതിയും ഒരേദിവസം ആയപ്പോള്‍ മെഗാസ്റ്റാറിന്റെ ആരാധകന്‍ ചെയ്ത പ്രവ്യത്തിയാണ് ശ്രദ്ധേയമായി മാറിയിരിക്കുന്നത്.

മാമാങ്കം റിലീസ് ദിവസം തന്നെ കാണാനുളള ആഗ്രഹത്താല്‍ കല്യാണം നേരത്തെ നടത്തിയിരിക്കുകയാണ് ആരാധകന്‍.
സിനിമ കാണാനുളള ആഗ്രഹം കൊണ്ട് കല്യാണം നേരത്തെയാക്കിയ മെയ്‌മോന്‍ എന്ന മമ്മൂട്ടി ആരാധകനാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നവംബര്‍ 21നാണ് വിവാഹത്തിനുളള തിയ്യതിയായി കുറിച്ച് നല്‍കിയിരുന്നത്. സംഭവം മെയ്‌മോന്‍ അറിഞ്ഞപ്പോള്‍ തിയ്യതി മാറ്റണം മാമാങ്കം റിലീസാണ് എന്ന് വീട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു.

ഇതോടെ ഇന്നലെ രാവിലെയാണ് വിവാഹം നടത്തിയത്. മമ്മൂട്ടി ആരാധകന്റെ വിവാഹ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. നിലവില്‍ മാമാങ്കത്തിന്റെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം അമ്പത് കോടി ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളി ചിത്രം നിര്‍മ്മിക്കുന്നു.

തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഒന്നൊന്നായി നേരത്തെ പുറത്തിറങ്ങിയിരുന്നു. ഒരു ഇമോഷണല്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് സംവിധായകന്‍ മാമാങ്കം അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് അറിയുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നു.


Click it and Unblock the Notifications