»   » മമ്മൂട്ടിയുടെ കാറിന് കൈകാണിച്ച് നിര്‍ത്തിയ ആരാധകന് അടിച്ചത് സൂപ്പര്‍ ലോട്ടോ! ഇതാണ് മെഗാസ്റ്റാര്‍!

മമ്മൂട്ടിയുടെ കാറിന് കൈകാണിച്ച് നിര്‍ത്തിയ ആരാധകന് അടിച്ചത് സൂപ്പര്‍ ലോട്ടോ! ഇതാണ് മെഗാസ്റ്റാര്‍!

Posted By: Karthi
Subscribe to Filmibeat Malayalam
താരജാഡകളില്ലാതെ മമ്മൂക്ക, ആരാധകന് കിട്ടിയ ഭാഗ്യം | filmibeat Malayalam

മമ്മൂട്ടി അഹങ്കാരിയായ നടനാണെന്നാണ് അദ്ദേഹത്തിന്റെ വിരോധികള്‍ പറയുന്നത്. അതിനായി പല തെളിവുകളും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ അത്തരം ആരോപണങ്ങളെ നിശേഷം തള്ളിക്കളയുന്ന സംഭവമാണ് കഴിഞ്ഞ ദിവസം വയനാട്ടിലെ പുല്‍പ്പള്ളിയില്‍ നടന്നത്. അതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

പൂജ ബംബര്‍ അടിച്ചത് ദിലീപിനോ അരുണ്‍ ഗോപിക്കോ അല്ല, അത് സച്ചിക്കാണ്... എങ്ങനെയെന്നോ?

50 കോടി രാമലീലയ്ക്ക് അത്ര എളുപ്പമല്ല, വരാനിരിക്കുന്നത് വന്‍ തിരിച്ചടി! ഇത്തിരി വിയര്‍ക്കും!

മമ്മൂട്ടിയുടെ കാറിന് കൈകാണിച്ച് നിര്‍ത്തിയ ഒരു ആരാധകന് മമ്മൂട്ടിയോടെ സംസാരിക്കാനും അദ്ദേഹത്തിന്റെ കൈ പിടിച്ച് നില്‍ക്കുന്ന ചിത്രമെടുക്കാനും സാധിച്ചു. മമ്മൂട്ടി അഹങ്കാരിയാണെന്ന് ആരോപിക്കുന്നവര്‍ക്കുള്ള മറുപടിയായിരുന്ന ഈ വീഡിയോ.

അങ്കിളിന്റെ ചിത്രീകരണം

ജോയ് മാത്യുവിന്റെ തിരക്കഥയില്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന അങ്കിള്‍ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു സംഭവം. വയനാട് സ്വദേശിയായ ബാലന്‍ എന്ന ആരാധകനാണ് തന്റെ ഇഷ്ട താരത്തെ നേരില്‍ കാണാനും ചിത്രമെടുക്കാനും അവസരം ലഭിച്ചത്.

കാര്‍ കൈകാണിച്ച് നിര്‍ത്തി

പുല്‍പ്പള്ള മാനന്തവാടി റൂട്ടില്‍ കാട്ടിലൂടെയുള്ള റോഡില്‍ വച്ചാണ് ബാലന്‍ മമ്മൂട്ടി സഞ്ചരിച്ച വെളുത്ത ബെന്‍സ് കാര്‍ കൈകാണിച്ച് നിര്‍ത്തിച്ചത്. കാറിന്റെ ഫ്രണ്ടില്‍ സിഐഎയില്‍ നായികയായി എത്തിയ കാര്‍ത്തിക മുരളീധരനും ഉണ്ടായിരുന്നു.

മൂപ്പരുടെ ആളാ

കാറിന്റെ ഫ്രണ്ടിലിരുന്ന കാര്‍ത്തികയോട് മമ്മൂട്ടി അവിടെ ഉണ്ടോ, ആള്‍ക്കാരെല്ലാം പറയുന്നു ഉണ്ടെന്ന്... ഉണ്ടോ എന്നായിരുന്നു ചോദ്യം. ഉണ്ട് എന്തിനാ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ മൂപ്പരുടെ ആളാ... എന്നായിരുന്നു ബാലന്റെ മറുപടി.

ഒന്ന് ഞെട്ടി

പെട്ടന്നാണ് ഡ്രൈവിംഗ് സീറ്റിലിരുന്ന ആള്‍ അയാളെ കാറിന്റെ അപ്പുറത്തെ സൈഡിലേക്ക് വിളിച്ചത്. അത് മമ്മൂട്ടിയാണെന്ന് തിരച്ചറിഞ്ഞ ബാലന്‍ ഒന്ന് ഞെട്ടി.

ബാലന്റെ ഫോണില്‍ ഫോട്ടോ

ബാലനുമായി സംസാരിച്ച മമ്മൂട്ടി ബാലന്റെ ഫോണില്‍ ഫോട്ടോയും എടുത്തു. കാര്‍ത്തികയാണ് ഫോട്ടോ എടുത്ത് നല്‍കിയത്. ചുറ്റു കൂടിയവരെ മാറ്റി നിര്‍ത്തിയ ശേഷമായിരുന്നു മമ്മൂട്ടി ഫോട്ടോ എടുത്തത്.

ഫേസ്ബുക്കില്‍ വൈറലാകുന്ന വീഡിയോ

ഫേസ്ബുക്കില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

English summary
Mammootty talking to his fan at Wayanad on road. The video become viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam