ആ ചലഞ്ച് ടൊവിനോയും ആഷിക് അബുവും തുടങ്ങി! ഏറ്റെടുത്ത് മമ്മൂട്ടി ഫാന്‍സ് ക്ലബ്ബും
ടൊവിനോ തോമസ് സിനിമകളിലൂടെ മാത്രമല്ല കഴിഞ്ഞ പ്രളയത്തിലൂടെയാണ് വന്‍ജനപിന്തുണ നേടുന്നത്. പ്രളയം ബാധിച്ച സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി താരം എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇത്തവണയും ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. യുവതാരങ്ങളായ നിരവധി പേരാണ് ഇക്കൊല്ലവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
പ്രളയ ബാധിതര്‍ക്ക് പരമാവധി സഹായം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആവുന്ന സഹായം എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് പലരും. ദുരിതാശ്വാസനിധിയെ കുറിച്ചും രക്ഷാപ്രചാരണങ്ങളും ഒരു വിഭാഗം ആളുകള്‍ വിദ്വേഷ പ്രചരണം നടത്തിയിരുന്നുയ ഇതിനെ എല്ലാം കടത്തി വെട്ടാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങളും.

ഇതിന്റെ മുന്നോടിയായി സോഷ്യല്‍ മീഡിയയില്‍ പല രൂപത്തിലുള്ള ചലഞ്ചുകളും പ്രത്യക്ഷപ്പെട്ടു. പണം അടച്ച രതീസ് പങ്കുവെച്ച് കൊണ്ട് സംഗീത സംവിധായകന്‍ ബിജിപാലാണ് ഇതിന് തുടക്കമിട്ടത്. സംവിധായകന്‍ ആഷിക് അബു, റിമ കല്ലിങ്കല്‍, ഷഹബാസ് അമന്‍, ജസ്റ്റിന്‍ വര്‍ഗീസ് എന്നിവരെ എല്ലാം ടാഗ് ചെയ്താണ് പോസ്റ്റ് ഇട്ടത്.
ആഷിക് അബു ഈ ചലഞ്ച് ഏറ്റെടുത്ത് കുഞ്ചാക്കോ ബോബനെയും ടൊവിനോയുമാണ് സംഭാവന നല്‍കനായി ക്ഷണിച്ചിട്ടുള്ളത്. ടൊവിനോ ഇത് സംയുക്ത മേനോന്‍, നീരജ് മാധവ്, രമേഷ് പിഷാരടി എന്നിവര്‍ക്കെല്ലാം നല്‍കി. എന്നാല്‍ താരങ്ങള്‍ മാത്രമല്ല മമ്മൂട്ടിയുടെ ഫാന്‍സ് ക്ലബ്ബുകാരും ഈ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടിയ്ക്ക് വേണ്ടി ആരാധകരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നല്‍കിയിരിക്കുകയാണ്.


Click it and Unblock the Notifications











