മമ്മൂട്ടിയുടെ ആരാധകര്‍ക്ക് പ്രതിഷേധം

By Super

മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കു നേര്‍ മത്സരിച്ചപ്പോള്‍ ഇക്കുറി ജയം മോഹന്‍ലാലിന്. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത പരദേശിയിലെ അഭിനയമാണ് മോഹന്‍ലാലിനെ നല്ല നടനുളള അവാര്‍ഡിന് അര്‍ഹനാക്കിയത്.

ഒരേ കടലിലെ മമ്മൂട്ടിയുടെ അഭിനയത്തെ വേണ്ട നിലയില്‍ പരിഗണിക്കാത്തതാണ് മമ്മൂട്ടിയുടെ ആരാധകരെ പ്രകോപിതരാക്കിയിരിക്കുന്നത്. ഇന്റര്‍നെറ്റ് മെസേജ് ബോര്‍ഡുകളില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകര്‍ തമ്മില്‍ കൊടുമ്പിരിക്കൊണ്ട വാക് തര്‍ക്കമാണ് നടക്കുന്നത്.

സംസ്ഥാന അവാര്‍ഡ് നിര്‍ണയത്തില്‍ മമ്മൂട്ടി എപ്പോഴും അവഗണിക്കപ്പെടുന്നുവെന്നാണ് ഒരു ആരാധകന്റെ പരിഭവം. അമരത്തിലെ അച്ചൂട്ടി മുതല്‍ കറുത്ത പക്ഷികളിലെ മുരുകന്‍ വരെ അവഗണിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്നും അദ്ദേഹം പറയുന്നു. തിലകന്റെ പെരുന്തച്ചന്‍ അമരത്തിലെ അച്ചൂട്ടിയെ 1990ല്‍ പിന്തളളിയപ്പോള്‍ വര്‍ഗത്തിലെ പ്രിഥ്വിരാജിന്റെ പ്രകടനത്തിനു മുന്നില്‍ കറുത്തപക്ഷികളിലെ മുരുകന്‍ നിഷ്പ്രഭനായി.

അവാര്‍ഡിന് പരിഗണിക്കപ്പെടേണ്ട മമ്മൂട്ടിയുടെ ഏറെ വേഷങ്ങള്‍ അവഗണിക്കപ്പെട്ടുവെന്നാണ് മറ്റൊരു ആരാധകന്‍ പരാതിപ്പെടുന്നത്.

എന്നാല്‍ മോഹന്‍ലാലിന് തന്നെയാണ് അവാര്‍ഡിന് ഏറ്റവും അര്‍ഹതയെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ വാദിക്കുന്നു. മലയാളം കണ്ട ഏറ്റവും നല്ല അഭിനയപ്രതിഭയുടെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് പരദേശിയിലേതെന്നാണ് അവരുടെ നിലപാട്.

പ്രധാനപ്പെട്ട ഒരു അവാര്‍ഡിനു പോലും അടൂര്‍ ഗോപാലകൃഷ്ണന്റെ നാലു പെണ്ണുങ്ങള്‍ പരിഗണിക്കപ്പെടാത്ത ഈ അവാര്‍ഡ് നിര്‍ണയം മാധ്യമങ്ങളില്‍ ഇതുവരെ വിവാദച്ചൂടുയര്‍ത്തിയില്ലെങ്കിലും മോഹന്‍ലാല്‍ മമ്മൂട്ടി ആരാധകര്‍ അങ്കം കുറിച്ചു കഴിഞ്ഞു. ആ അങ്കച്ചൂടിലാണ് പുളയുകയാണ് പല മെസേജ് ബോര്‍ഡുകളും.

Read more about: mohanlal mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X