»   » മമ്മൂട്ടിയ്ക്ക് ആരാധകര്‍ നല്‍കിയ സമ്മാനം

മമ്മൂട്ടിയ്ക്ക് ആരാധകര്‍ നല്‍കിയ സമ്മാനം

By: Sanviya
Subscribe to Filmibeat Malayalam

സിനിമാ ലോകവും ആരാധകരും മമ്മൂട്ടിയുടെ പിറന്നാള്‍ ദിനം ആഘോഷിക്കുകയാണ്. സിനിമക്കാരും സുഹൃത്തുക്കളുമെല്ലാം മമ്മൂട്ടിയ്ക്ക് പിറന്നാള്‍ സമ്മാനം നല്‍കി. അക്കൂട്ടത്തില്‍ മമ്മൂട്ടിക്ക് ഒരു കൂട്ടം ആരാധകര്‍ ചേര്‍ന്ന് പിറന്നാള്‍ സമ്മാനം നല്‍കിയിരിക്കുന്നു.

അടിമാലി ബേബിയാര്‍ ആദിവാസി കോളനിയിലെ ഒരു കുടി ദത്തെടുക്കുന്നതായി പ്രഖ്യാപിച്ചുക്കൊണ്ട് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷ്ണല്‍ ജിസിസി ഘടകം സമ്മാനിച്ച വാഗ്ദാന പത്രം അറിയിച്ചുക്കൊണ്ടായിരുന്നു ആരാധകര്‍ മമ്മൂട്ടിക്ക് ആശംസ അറിയിച്ചത്.

mamootty-06

ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്റ് ഷെയറിന്റെ ആഭ്യമുഖ്യത്തില്‍ മമ്മൂക്ക തന്നെ ഈ പുണ്യ കര്‍മ്മം നിര്‍വ്വഹിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് ആരാധകര്‍ പറഞ്ഞത്. വാഗ്ദാന പത്രത്തിനൊപ്പം രണ്ട് ലക്ഷം രൂപയും സംഘടന നല്‍കി.

മമ്മൂട്ടിയോട് അടുക്കാന്‍ പലര്‍ക്കും പേടിയാണ്, പ്രായത്തിന് പോലും; സിദ്ദിഖ്

English summary
Mammootty fans birthday gift.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam