twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിസം 48 ലേക്ക്! പൊടിമീശക്കാരനില്‍ നിന്നും താരചക്രവര്‍ത്തിയിലേക്ക്! ആഘോഷം തുടങ്ങി!

    |

    Recommended Video

    മമ്മൂട്ടി സിനിമയിലെത്തിയതിന്‍റെ 48-ാം വാര്‍ഷികം

    മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളായ മമ്മൂട്ടിയുടെ സിനിമാജീവിതം 48 ലേക്ക് കടന്നിരിക്കുകയാണ്. 1971 ലാണ് അദ്ദേഹം സിനിമയില്‍ തുടക്കം കുറിച്ചത്. വക്കീലായി ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു സിനിമയില്‍ തുടക്കം കുറിച്ചത്. തുടക്കത്തില്‍ നിരവധി കഷ്ടപ്പാടുകളിലൂടെ കടന്നുപോവേണ്ടി വന്നിരുന്നുവെങ്കിലും പിന്നീട് സ്വന്തമായ സ്ഥാനം നേടിയെടുക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിസത്തിന്റെ 48 വര്‍ഷങ്ങള്‍ ആരാധകരും ആഘോഷമാക്കി മാറ്റുകയാണ്.

    മമ്മൂട്ടിയുടെ സിനിമാജീവിതം

    ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളിലൊരാളാണ് മമ്മൂട്ടി. മലയാളികള്‍ക്ക് മാത്രമല്ല അന്യഭാഷക്കാര്‍ക്കും പ്രിയപ്പെട്ട താരമാണ് അദ്ദേഹം. സിനിമയിലെത്തി 48 വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ് അദ്ദേഹം. എല്‍എല്‍ബി കഴിഞ്ഞ് വക്കീലായി പ്രാക്ടീസ് ചെയ്ത് വരുന്നതിനിടയിലായിരുന്നു അദ്ദേഹം സിനിമയിലേക്ക് എത്തിയത്. ആദ്യകാല സിനിമകളില്‍ സജിന്‍ എന്ന പേരായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്. മുഹമ്മദ് കുട്ടിയെ ലോപിച്ച് മമ്മൂട്ടിയിലേക്ക് എത്തുകയായിരുന്നു പിന്നീട്.

    അനുഭവങ്ങള്‍ പാളിച്ചകള്‍

    മമ്മൂട്ടിയുടെ കരിയറിലെ ആദ്യ സിനിമ ഏതാണെന്ന് ചോദിച്ചാല്‍ ലഭിക്കുന്ന ഉത്തരം ഇതാണ്. തകഴി ശിവശങ്കരപ്പിള്ളയുടെ നോവലിനെ അടിസ്ഥാനമാക്കി കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത സിനിമയാണ് ഇത്. പ്രേംനസീര്‍, സത്യന്‍, ഷീല, ബഹദൂര്‍, അടൂര്‍ ഭാസി, കെപിഎസി ലളിത തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. എടുത്ത് പറയത്തക്ക അഭിനയമോ ശ്രദ്ധിക്കപ്പെടുന്ന വേഷമോ ആയിരുന്നില്ല മമ്മൂട്ടിക്ക് ലഭിച്ചത്. 48 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്.

    അന്നത്തെ പൊടിമീശക്കാരനില്‍ നിന്നും താരരാജാവിലേക്ക്

    പൊടിമീശക്കാരനായി അന്ന് സിനിമയിലേക്കെത്തിയ മമ്മൂട്ടിയാണ് ഇന്ന് താരരാജവായി അരങ്ങുവാഴുന്നത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ എത്തിയപ്പോഴും ഗംഭീര സ്വീകരണമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. സിനിമയിലേക്ക് പരിചയപ്പെടുത്താനോ പ്രമോട്ട് ചെയ്യാനോ ഒന്നും ആരും ഇല്ലായിരുന്നുവെങ്കിലും ഇന്നത്തെ നിലയിലേക്ക് അദ്ദേഹം എത്തിയതിന് പിന്നിലെ പ്രധാന കാരണം അദ്ദേഹത്തിന്റെ കഠിന പ്രയ്തനമാണെന്ന് നിസംശയം പറയാം.

    കയ്‌പേറിയ അനുഭവങ്ങള്‍

    ഏത് കാര്യത്തിലും സ്വന്തം അഭിപ്രായം പറഞ്ഞിരുന്നതിനാല്‍ തുടക്കത്തില്‍ അഹങ്കാരി, തന്റേടി വിശേഷണങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാല്‍ത്തന്നെ അന്ന് വിവാദങ്ങളും വിമര്‍ശനങ്ങളും പതിവായിരുന്നു. ന്യൂഡല്‍ഹിക്ക് മുന്‍പ് അദ്ദേഹത്തിന്റെ സിനിമാജീവിതം അവസാനിച്ചുവെന്ന തരത്തില്‍ വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ജോഷിയും ഡെന്നീസ് ജോസഫും ചേര്‍ന്നാണ് അദ്ദേഹത്തിന് കരിയര്‍ ബ്രേക്ക് ചിത്രം സമ്മാനിച്ചത്. ജികെ എന്ന പത്രപ്രവര്‍ത്തകന്റെ വേഷം മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്ന് കൂടിയാണ്.

    ആരാധകരുടെ മമ്മൂക്ക

    മമ്മൂട്ടിയില്‍ നിന്നും ഇക്കയിലേക്കും മമ്മൂക്കയിലേക്കും മാറുകയായിരുന്നു അദ്ദേഹം. തുടക്കം മുതലേ തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. ബോക്‌സോഫീസിലായാലും അവാര്‍ഡിന്റെ കാര്യങ്ങളിലായാലും ഏറെ മുന്നിലാണ്. ദേശീയ പുരസ്‌കാരവും ഡോക്ടറേറ്റുമൊക്കെ ഇതിനോടകം തന്നെ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. പേരന്‍പിലൂടെ ഇത്തവണ മികച്ച നടനുള്ള പുരസ്‌കാരം മലയാളത്തിലേക്ക് എത്തുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

    മമ്മൂട്ടിയിലൂടെ അരങ്ങേറിയവര്‍

    വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ ഒപ്പം പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചും മമ്മൂട്ടി ശ്രദ്ധിക്കാറുണ്ട്. നിരവധി പേരാണ് അദ്ദേഹത്തിന്റെ സിനിമയിലൂടെ അരങ്ങേറിയത്. പ്രമേയം ഇഷ്ടപ്പെട്ട് കഴിഞ്ഞാല്‍ ഡേറ്റ് കൊടുക്കുന്ന പതിവാണ് അദ്ദേഹം പിന്തുടരുന്നത്. നവാഗതരായി എത്തിയ പലരും ഇന്ന് മലയാളത്തിന്റെ അഭിമാനമായി മാറിക്കഴിഞ്ഞിട്ടുണ്ടെന്നത് മറ്റൊരു കാര്യം. അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ചും അവര്‍ വാചാലരാവാറുണ്ട്.

    ദുല്‍ഖറും എത്തി

    മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. നവാഗതനായി അരങ്ങേറിയ മകന് ശക്തമായ പിന്തുണ നല്‍കിയിരുന്നുവെങ്കിലും അത് പ്രകടമായിരുന്നില്ല. നവാഗത സംവിധായകനൊപ്പമായിരുന്നു ദുല്‍ഖറിന്റെ വരവ്. ഇക്കയുടെ മകനെ കുഞ്ഞിക്കയായും ഡിക്യുവായുമൊക്കെയാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നതിലൂടെ സ്വന്തമായ സ്ഥാനം നേടിയെടുത്താണ് അദ്ദേഹം മുന്നേറുന്നത്.

    English summary
    Mammootty Fans Celebrating 48 years Of Mammoottysm.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X