»   » കലാഭവന്‍ മണിയുടെ ഓര്‍മയ്ക്ക് ഡബ്മാഷ് മത്സരവുമായി മമ്മൂട്ടി ഫാന്‍സ്

കലാഭവന്‍ മണിയുടെ ഓര്‍മയ്ക്ക് ഡബ്മാഷ് മത്സരവുമായി മമ്മൂട്ടി ഫാന്‍സ്

Written By:
Subscribe to Filmibeat Malayalam

സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു ഡബ്മാഷ്. ശ്രദ്ധേയമായ ഡയലോഗുകള്‍ അനുകരിക്കുന്ന വീഡിയോകള്‍. രസകരമായ ഇത്തരം വീഡിയോകള്‍ക്ക് കാഴ്ച്ചകാരും ഏറെയാണ്. ഇപ്പോള്‍ കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി ഡബ്മാഷ് മത്സരം നടത്തുകയാണ് മമ്മൂട്ടിയുടെ ഫാന്‍സ്.

ഗള്‍ഫിലെ മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫയര്‍ അസോസിയേഷനാണ് മത്സരം സംഘടിപ്പിയ്ക്കുന്നത്. കലാഭവന്‍ മണിയുടെ സിനിമകളിലെ ഡയലോഗുകള്‍ അടിസ്ഥാനമാക്കിയാണ് മത്സരം. മണി അഭിനയിച്ച ഏതെങ്കിലും സിനിമയിലെ രംഗം 90 സെക്കന്റില്‍ കൂടാതെ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ റെക്കോഡ് ചെയ്ത് 00971505441418, 00974 33774968 എന്നീ നമ്പറുകളിലേക്ക് അയച്ചുകൊടുക്കുക.

 kalabhavan-mani-mammootty

തിരഞ്ഞെടുക്കുന്ന വീഡിയോ ക്ലിപ്‌സ് സംഘടനയുടെ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് റോബേട്ടിന്റെ (ജിന്‍സ്) ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യും. അതില്‍ നിന്ന് ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന വീഡിയോസിനാണ് സമ്മാനം. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിയ്ക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡിന് പുറമെ ട്രോഫിയും പ്രശസ്തി പത്രവും സമ്മാനമായി ലഭിയ്ക്കും.

സിനിമയില്‍ എത്തുന്നതിന് മുമ്പ് ചാലക്കുടിയില്‍ മമ്മൂട്ടി ഫാന്‍സിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു കലാഭവന്‍ മണി. ഇത് കണക്കിലെടുത്ത്, തങ്ങളുടെ ഒരു സഹപ്രവര്‍ത്തകന് നല്‍കുന്ന സ്‌നേഹാഞ്ജലി ആയിട്ടാണ് ഈ പരിപാടി കാണുന്നത് എന്ന് ചീഫ് കോര്‍ഡിനേറ്റര്‍ സഫീദ് കുമ്മാനം പറഞ്ഞു.

English summary
Mammootty fans conducting dubsmash competition for Kalabhavan Mani's tribute

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam