twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയെ അപമാനിച്ച നേതാവിന് പൊങ്കാല! ഇത് സാമ്പിള്‍! ചോദിച്ച് വാങ്ങിയ പണിയല്ലേയെന്നും ഫാന്‍സ്!

    |

    മലയാള സിനിമയുടെ അഭിമാന താരങ്ങളിലൊരാളാണ് മമ്മൂട്ടി. വില്ലനായാണ് അദ്ദേഹം സിനിമയില്‍ തുടക്കം കുറിച്ചത്. വില്ലനില്‍ നിന്നും സഹനടനിലേക്കും പിന്നീട് നായകനിരയിലേക്കും ഉയര്‍ന്ന താരത്തിന് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. സ്വീകാര്യതയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ താരം. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം ഇതിനോടകം തന്നെ തെളിയിച്ചുകഴിഞ്ഞതുമാണ്. മുന്‍നിര സംവിധായകര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. മലയാളത്തില്‍ മാത്രമല്ല ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ തന്‍രെ സാന്നിധ്യം അറിയിച്ച് മുന്നേറാനും മമ്മൂട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.

    യുവതലമുറയില്‍ പലരും മാതൃകയാക്കുന്നത് മമ്മൂട്ടിയെയാണ്. ആരാധകപിന്തുണയില്‍ മുന്‍നിരയിലുള്ള താരത്തിന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും സജീവമായ ഇടപെടലുകളാണ് നടത്തുന്നത്. ഗംഭീര വരവേല്‍പ്പാണ് അവര്‍ ഒരുക്കാറുള്ളത്. പ്രഖ്യാപനം മുതലേ തന്നെ പല സിനിമകളേയും ഇവരേറ്റെടുക്കാറുണ്ട്. താരത്തെ വിമര്‍ശിച്ചവര്‍ക്ക് കൃത്യമായ മറുപടി നല്‍കിയും ഫാന്‍സ് പ്രവര്‍ത്തകര്‍ എത്താറുണ്ട്. അടുത്തിടെ താരത്തെ വിമര്‍ശിച്ച് പോസ്റ്റിട്ട കെപി നൗഷാദലിക്കെതിരെ അസഭ്യവര്‍ഷങ്ങളുടെ പരമ്പരയാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയെന്ന് നൗഷാദ് വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫാന്‍സ് പൊങ്കാലയിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് വിശദമായറിയാന്‍ തുടര്‍ന്നുവായിക്കൂ.

     മമ്മൂട്ടിയെ കളിയാക്കി ഫേസ്ബുക്ക് പോസ്റ്റ്

    മമ്മൂട്ടിയെ കളിയാക്കി ഫേസ്ബുക്ക് പോസ്റ്റ്

    സമൂഹ മനസാക്ഷിയെ നടുക്കി പെരിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതികരിച്ചില്ല എന്ന വിമര്‍ശനവുമായാണ് കോണ്‍ഗ്രസ് നേതാവായ കെപി നൗഷാദ് കുറിപ്പ് പോസ്റ്റ് ചെയ്തത്. അഭിമന്യുവിന്റെ കുടുംബനിധിയിലേക്ക് രഹസ്യമായി 5 ലക്ഷം സംഭാവന പി.രാജീവിനോട് പരസ്യമാക്കാന്‍ പറഞ്ഞവന്‍ മമ്മൂട്ടി. ഗുജറാത്തില്‍ ഡിഫിയില്ലാത്തത് കൊണ്ട് കലാപമുണ്ടായെന്ന് ഉരിയാടിയവന്‍ മമ്മൂട്ടി. വസന്തകുമാറിന്റെ വീട്ടില്‍ അറിയിക്കാതെ എത്തിയെന്ന് അറിയിക്കാന്‍ മാദ്ധ്യമങ്ങളെ ചട്ടം കെട്ടിയവന്‍ മമ്മൂട്ടി. ഷുഹൈബും പെരിയയും ടി പി യുമൊന്നും അറിയില്ലേലും ലാലിനെപ്പോലെ സംഘിപട്ടവും, വിദ്വേഷ നിര്‍മ്മിതിയുമൊന്നും ഏശാത്ത സുരക്ഷിത സ്ഥാനീയന്‍ സഖാവ് മമ്മൂട്ടി. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്ന താങ്കള്‍ രമേശ് ജിയുടെ കല്യാണത്തിന് തിരക്കിനിന്നാല്‍ ബാലന്‍സ്ഡ് ആവുമെന്ന് കരുതിയാല്‍ നീ പോ മോനേ ദിനേശാ ... നീ വെറും കുട്ടിയാണ് എന്നേ പറയാനുള്ളൂ. ഇതായിരുന്നു പോസ്റ്റ്.

    ഫാന്‍സുകാരുടെ പൊങ്കാല

    ഫാന്‍സുകാരുടെ പൊങ്കാല

    സിനിമയിലും ജീവിതത്തിലും തന്റേതായ നിലപാടുകള്‍ സൂക്ഷിച്ചാണ് അദ്ദേഹം മുന്നേറുന്നത്. പരസ്യമായ വിമര്‍ശനത്തിനോ അഭിപ്രായപ്രകടനത്തിനോ മുതിരാറില്ലെന്ന കരുതി താരത്തെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു ഫാന്‍സ് പ്രവര്‍ത്തകരുടേത്. ജാതിമത വേര്‍തിരിവുകളില്ലാതെയാണ് താരം എല്ലാ കാര്യങ്ങളിലും ഇടപെടുന്നത്. അത്തരത്തിലുള്ള കലാകാരനെ ജാതിമത വേര്‍തിരിവുകളില്ലാതെയാണ് സിനിമാപ്രേമികള്‍ സ്വീകരിക്കുന്നത്.

    ജാതിയുടെ പേരില്‍ വേര്‍തിരിവ്?

    ജാതിയുടെ പേരില്‍ വേര്‍തിരിവ്?

    ജാതിമത വേര്‍തിരിവുകളില്ലാതെ കലാകാരന്‍മാരെ സ്വീകരിക്കുന്ന പാരമ്പര്യമാണ് മലയാളികളുടേത്. എന്നാല്‍ അടുത്തിടെയായി മമ്മൂട്ടി മുസ്ലിം എന്ന തരത്തിലുള്ള പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. മമ്മൂട്ടി ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി എത്തിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒരിടയ്ക്ക് പ്രചരിച്ചിരുന്നത്. ഇടതുപക്ഷ സഹയാത്രികനായാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്, എന്നാല്‍ ഒരിക്കല്‍പ്പോലും അദ്ദേഹം തന്റെ രാഷ്ട്രീയ നിലപാട് പരസ്യമായി വ്യക്തമാക്കിയിട്ടില്ല.

    സിനിമയാണ് രാഷ്ട്രീയം

    സിനിമയാണ് രാഷ്ട്രീയം

    സിനിമയാണ് തന്റെ രാഷ്ട്രീയമെന്നും അഭിനയമാണ് തന്റെ ജോലിയെന്നുമാണ് മമ്മൂട്ടി വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമ്പോള്‍ മുതല്‍ താന്‍ സ്ഥാനാര്‍ത്ഥിയാവുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശക്തമാവാറുണ്ടെന്നും അതേക്കുറിച്ച് ശ്രദ്ധിക്കാനേ പോവാറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്ന കാര്യത്തെക്കുറിച്ച് പലര്‍ക്കും മനസ്സിലായിട്ടില്ലെന്നാണ് ആരാധകരും പറയുന്നത്.

    ഫാന്‍ ഫൈറ്റുകള്‍ നടക്കാറുണ്ടെങ്കിലും

    ഫാന്‍ ഫൈറ്റുകള്‍ നടക്കാറുണ്ടെങ്കിലും

    മോഹന്‍ലാല്‍-മമ്മൂട്ടി ഫാന്‍സ് പോരാട്ടം അരങ്ങേറാറുണ്ടെങ്കിലും റിലീസിന് ശേഷം അധികം വൈകാതെ തന്നെ അതവസാനിക്കാറുമുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ ഒരു താരവും പോത്സാഹിപ്പിക്കാറില്ല. തനിക്ക് വേണ്ടി പ്രതികരിക്കാന്‍ ആരേയും താനേര്‍പ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടി നേരത്തെ പരസ്യമായി പ്രതികരിച്ചിരുന്നു. കസബയെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തിനിടയിലായിരുന്നു ഈ പ്രതികരണം.

    താരങ്ങളായി കാണാം

    താരങ്ങളായി കാണാം

    മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. സിനിമയ്ക്കപ്പുറത്ത് മറ്റൊരു മേഖലയെ സ്വപ്‌നം കണ്ടല്ല ഇരുവരും നീങ്ങുന്നത്. രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ത്തന്നെ ഇരുവരും ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. മമ്മൂട്ടിയെ ഇടതുപക്ഷക്കാരനായും മോഹന്‍ലാലിനെ സംഘിയായും വിലയിരുത്തി സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തുന്നവര്‍ക്കെതിര രൂക്ഷമായ ഭാഷയിലാണ് ഫാന്‍സ് പ്രവര്‍ത്തകര്‍ പ്രചരിച്ചത്.

    English summary
    Mammootty fans ponkala accused give spetition
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X