മമ്മൂട്ടി ആരാധകന്റെ കഥയുമായി ഇക്കയുടെ ശകടം, മെഗാസ്റ്റാര്‍ ആരാധകനായി ഏത് താരമാണ് എത്തുന്നത്?

Recommended Video

ഇക്കയുടെ ശകടത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി | filmibeat Malayalam

താരരാധനയെക്കുറിച്ചുളള സിനിമകള്‍ ഇപ്പോള്‍ അരങ്ങു തകര്‍ക്കുകയാണ്. 'മോഹന്‍ലാല്‍' എന്ന സിനിമയെ ആരാധകര്‍ നെഞ്ചേറ്റിയതിന് പിന്നാലെയാണ് മമ്മൂട്ടിയോടുള്ള ആരാധനയുടെ കഥ പറഞ്ഞ് സിനിമയൊരുങ്ങുന്നത്. ഇത് കൂടാതെ ദിലീപ് ആരാധകന്റെ കഥയുമായി 'ഷിബു' എത്തുന്നുണ്ട്. മലയാള സിനിമയിലെ താരങ്ങളെ ജനപ്രിയനും സൂപ്പര്‍ സ്റ്റാറും മെഗാസ്റ്റാറുമൊക്കെയായത് ഇവിടെയുള്ള പ്രേക്ഷകരാണ്. പ്രേക്ഷക പിന്തുണയാണ് ഓരോ താരത്തെയും മുന്നോട്ട് നയിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് താരങ്ങള്‍ക്കും കൃത്യമായി അറിയാവുന്നതാണ്.

ഫാന്‍സ് പ്രവര്‍ത്തകരമായി താരങ്ങള്‍ അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. ഫാന്‍സിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടത്തുമ്പോള്‍ താരങ്ങള്‍ നേരിട്ടെത്താറുണ്ട്. അതാത് താരങ്ങളുടെ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തിയേറ്ററുകളില്‍ ഗംഭീര സ്വീകരണമൊരുക്കുന്നതിന് പിന്നിലും ഫാന്‍സ് പ്രവര്‍ത്തകരാണ്. സിനിമയെക്കുറിച്ച് പ്രഖ്യാപനം നടത്തുമ്പോള്‍ മുതല്‍ ആരാധകര്‍ ഇത് ആഘോഷമാക്കി മാറ്റുന്നതാണ് പതിവ്. സിനിമ സ്വീകരിക്കുമ്പോള്‍ പ്രേക്ഷകരുടെ താല്‍പര്യത്തെക്കുറിച്ച് പരിഗണിക്കാറുണ്ട്.

Mammootty

മെഗാസ്റ്റാര്‍ ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് ഇക്കയുടെ ശകടം. അപ്പാനി ശരതാണ് ചിത്രത്തില്‍ നായകനായി എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രിന്‍സ് അവറാച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തകരും ചിത്രത്തില്‍ അമിനിരക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടാക്‌സി ഡ്രൈവറായാണ് അപ്പാനി രവി എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ വേറൊരു പേരായിരുന്നു സിനിമയ്ക്കായി കണ്ടെത്തിയത്. വിപിന്‍ അറ്റ്‌ലീയാണ് ഫേസ്ബുക്കിലൂടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X