മമ്മൂക്കയുടെ മധുര രാജ മിന്നിക്കും! ചിത്രത്തെ വരവേല്‍ക്കാന്‍ കൂറ്റന്‍ കട്ടൗട്ടുകളുമായി ആരാധകര്‍! കാണൂ

By Prashant V R

Recommended Video

കൂറ്റന്‍ കട്ടൗട്ടുകളുമായി ആരാധകര്‍

മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മധുര രാജ. പോക്കിരി രാജയുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തിന് പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ആരാധകര്‍ നല്‍കിയിരുന്നു. ഇത്തവണയും മാസ് എന്റര്‍ടെയ്‌നര്‍ ചിത്രവുമായിട്ടാണ് സംവിധായകന്‍ വൈശാഖ് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമ അടുത്ത വര്‍ഷം തിയ്യേറ്റുകളിലെത്തുമെന്നാണ് അറിയുന്നത്. ആദ്യ ഭാഗത്തിലെന്ന പോലെ പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലുളള ഘടകങ്ങള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും ഉണ്ടാവുമെന്നാണ് അറിയുന്നത്. വമ്പന്‍ താരനിരയാണ് പോക്കിരി രാജയുടെ രണ്ടാം ഭാഗത്തിലും അണിനിരക്കുന്നത്. സിനിമ റിലീസ് ചെയ്യാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെ ചിത്രത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകള്‍ തുടങ്ങികഴിഞ്ഞിരിക്കുകയാണ് ആരാധകര്‍. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

മധുരരാജയുടെ വരവ്

മധുരരാജയുടെ വരവ്

മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ആരവങ്ങള്‍ കഴിഞ്ഞാല്‍ പ്രേക്ഷകര്‍ എറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രം മധുര രാജ ആയിരിക്കും. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമ ഒരു ആഘോഷ ചിത്രമായിട്ടായിരിക്കും എത്തുക. പോക്കിരി രാജ നല്‍കിയ ആവേശമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം കാണാനും എല്ലാവരെയും പ്രേരിപ്പിക്കുന്നത്. ആരാധകര്‍ക്കെന്ന പോലെ എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു ചിത്രമായിരിക്കും മധുര രാജയെന്നാണ് അറിയുന്നത്. സിനിമയുടെ ആദ്യ ഷെഡ്യളുകള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുളളത്.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

വമ്പന്‍ താരനിരയാണ് മമ്മൂക്കയുടെ മധുര രാജയില്‍ അണിനിരക്കുന്നത്. പൃഥ്വിരാജിനു പകരം ഇത്തവണ തമിഴ് നടന്‍ ജയ് ആണ് മമ്മൂക്കയ്‌ക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നത്. അനുശ്രീ,ഷംന കാസിം,അന്ന രാജന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ നായികമാരായി എത്തുന്നു. പുലിമുരുകനിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച ജഗപതി ബാബുവാണ് ഇത്തവണ വില്ലന്‍ വേഷത്തിലെത്തുന്നത്. പുലിമുരുകന് പുറമെ പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയിലും ജഗപതി ബാബു അഭിനയിച്ചിരുന്നു. ഇവര്‍ക്കൊപ്പം നെടുമുടി വേണു,സലീംകുമാര്‍,അജു വര്‍ഗീസ്, മഹിമ നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നു.

മധുര രാജയുടെ കട്ടൗട്ടുകള്‍

മധുര രാജയുടെ കട്ടൗട്ടുകള്‍

ഷൂട്ടിംഗ് തീരുന്നതിനു മുന്‍പായി മമ്മൂക്കയുടെ മധുര രാജയ്ക്ക് കട്ടൗട്ട് ഒരുക്കിയിരിക്കുകയാണ് ആരാധകര്‍. കോട്ടയം ഈരാറ്റുപേട്ടയില്‍ ഉളള മമ്മൂട്ടി ഫാന്‍സാണ് റിലീസ് തിയ്യതി പോലും നിശ്ചയിക്കാത്ത ചിത്രത്തിന് കട്ടൗട്ട് ഒരുക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം ഈദിന് ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഔദ്യഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. മമ്മൂക്കയുടെ പുതിയ ചിത്രം ആഘോഷിക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകരുളളത്.

പീറ്റര്‍ ഹെയ്‌ന്റെ സംഘടന രംഗങ്ങള്‍

പീറ്റര്‍ ഹെയ്‌ന്റെ സംഘടന രംഗങ്ങള്‍

പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്‌നാണ് മമ്മൂക്ക ചിത്രത്തിലെ സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്. പീറ്റര്‍ ഹെയ്‌ന്റെ ആക്ഷന്‍ രംഗങ്ങളും മധുര രാജയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായി രിക്കും. പുലി മുരുകന് ശേഷം ഒടിയന്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങള്‍ക്കും വേണ്ടിയും പീറ്റര്‍ ഹെയ്ന്‍ സംഘടന രംഗങ്ങള്‍ ഒരുക്കിയിരുന്നു. ഉദയകൃഷ്ണ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മിക്കുന്നത്. ഷാജികുമാര്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ജോണ്‍കുട്ടി എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു.

കട്ടൌട്ട് കാണൂ

കട്ടൌട്ട് കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X