ചന്ദനക്കുറിയണിഞ്ഞ് ചുള്ളനായി മമ്മൂക്ക
സൂപ്പര്‍താരം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവന്‍ ഒരുക്കുന്ന രാജാധിരാജയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവന്നു. മമ്മൂട്ടിയുടെ സ്റ്റൈലന്‍ വേഷങ്ങളില്‍ ഒന്നായിരിക്കും രാജാധിരാജയിലേയത് എന്ന് ഫസ്റ്റ് ലുക്കില്‍ നിന്നുതന്നെ മനസിലാക്കാം. കറുത്ത ഷര്‍ട്ടും താടിയും നെറ്റിയില്‍ ചന്ദനക്കുറിയുമെല്ലാമായിട്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ മമ്മൂട്ടിയെ കാണാന്‍ കഴിയുക.
മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും രാജാധിരാജയുടെ പേജിലും ഫസ്റ്റ് ലുക്ക് ചിത്രങ്ങള്‍ കാണാം. പോക്കിരിരാജ, രാജമാണിക്യം എന്നീ ചിത്രങ്ങളുടെ ശൈലിയില്‍ ഒരുങ്ങുന്ന ചിത്രമാണ് രാജാധിരാജ. ചിത്രത്തില്‍ ലക്ഷ്മി റായിയാണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.

പൊള്ളാച്ചിയിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. കോയമ്പത്തൂര്‍, പഴനി ഹൈവേയിലാണ് ആദ്യരംഗങ്ങള്‍ ചിത്രീകരിച്ചത്. ഉദയ്കൃഷ്ണ-സിബി കെ തോമസ് കൂട്ടുകെട്ടാണ് രാജാധിരാജയ്ക്ക് തിരക്കഥയൊരുക്കിയികരിക്കുന്നത്. ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എംകെ നാസര്‍-സ്റ്റാന്‍ലി സി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ബോളിവുഡ് താരങ്ങളായ മുകേഷ് ഖന്ന, രാഹുല്‍ദേവ് എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ജോജോ, സിദ്ദിഖ്, ജോയ് മാത്യു, ഭീമന്‍ രഘു, ബാബു നമ്പൂതിരി, നെല്‍സണ്‍ തുടങ്ങിയവരെല്ലാം അണിനിരക്കുന്നുണ്ട്.


Click it and Unblock the Notifications











