മമ്മൂട്ടിയുടെ ഗ്യാങ്സ്റ്റര്‍ പരാജയമല്ല: ആഷിഖ് അബു
പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കി അണിയിച്ചൊരുക്കി ഒടുവില്‍ തിയേറ്ററില്‍ കൊണ്ടു പോയി കലമുടച്ചതിന് ആഷിഖ് അബു ഇനിയൊരു കുത്തുവാക്കുകള്‍ കേള്‍ക്കാന്‍ ബാക്കിയില്ല. ഗ്യാങ്‌സ്റ്റര്‍ എന്ന ചിത്രത്തിന്റെ പരാജയത്തെ തുടര്‍ന്ന് പ്രേക്ഷകര്‍ അത്രയേറെ അക്രമസക്തരായിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും ഗ്യാങ്സ്റ്റര്‍ എന്ന ചിത്രം ഒരു പരാജയമല്ലെന്നാണ് സംവിധായകന്‍ ആഷിഖ് അബു പറയുന്നത്. സാറ്റലൈറ്റ് കലക്ഷനും തിയേറ്റര്‍ കലക്ഷനും ചിത്രം നേടിക്കഴിഞ്ഞെന്നാണ് ഇതിന് ന്യായീകരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഗ്യാങ്സ്റ്റര്‍ ഒരു പരാജയമല്ല, മറിച്ച് മികച്ച വിജയമാണ്- ആഷിഖ് പറഞ്ഞു.

ചിത്രത്തെ കുറിച്ച് മോശം അഭിപ്രായം പ്രചരിപ്പിച്ച അമൃതാ ടിവിയ്‌ക്കെതിരെയും പരോക്ഷമായി ആഷ്ഖ് തുറന്നടിച്ചു. ഒരു സിനിമ വിജയമാണോ പരാജയമാണോ എന്ന് പ്രേക്ഷകര്‍ക്ക് തീരുമാനിക്കാം. അതിന് ഒരു ചാനലിന്റെ പിന്താങ്ങല്‍ വേണ്ട. ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ചിത്രം പരാജയമാണെന്ന് അമൃത ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗ്യാങ്‌സ്റ്ററിനെ കുറിച്ച ആരാധകരില്‍ നിന്ന് നെഗറ്റീവ് അഭിപ്രായങ്ങളും വിമര്‍ശനങ്ങളും വന്നപ്പോള്‍ നേരത്തെ ഫേസ്ബുക്കിലൂടെ ആഷിക് രംഗത്തെത്തിയിരുന്നു. 'ഡെയ്ഞ്ചര്‍ ഈസ് റിയല്‍, ഫിയര്‍ ഈസ് എ ചോയ്‌സ്' എന്നായിരുന്നു ആഷിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
താനും മമ്മൂക്കയും ഒന്നിച്ച് ഇനിയും സിനിമകള്‍ ചെയ്യുമെന്നും ആഷിഖ് വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഒരു കുടുംബ ചിത്രമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications











