»   » റിമി ടോമിയ്ക്ക് അഭിനയിക്കാനുള്ള ധൈര്യം നല്‍കിയത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് !

റിമി ടോമിയ്ക്ക് അഭിനയിക്കാനുള്ള ധൈര്യം നല്‍കിയത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് !

Posted By: Rohini
Subscribe to Filmibeat Malayalam

തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന സിനവിമയിലൂടെയാണ് റിമി ടോമി എന്ന ഗായിക നായികയായും എത്തിയത്. എപ്പോഴും സംസാരിച്ചുകൊണ്ടേയിരിയ്ക്കുന്ന റിമി ടോമിയ്ക്ക് ഈ കഥാപാത്രം അനായാസം ചെയ്യാന്‍ കഴിഞ്ഞു എന്നാണ് നായകന്‍ ജയറാം പറഞ്ഞത്.

ഭാവനയുമായി ഉണ്ടായിരുന്ന സൗഹൃദം പെട്ടന്ന് അവസാനിപ്പിക്കാന്‍ കാരണം, റിമി ടോമി പറയുന്നു

ടെലിവിഷന്‍ ഷോയിലും സ്‌റ്റേജ് ഷോയിലും നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിയ്ക്കുന്ന റിമി ടോമിയ്ക്ക് പക്ഷെ ആദ്യമായി നായികയായി അഭിനയിക്കാന്‍ എത്തിയപ്പോള്‍ വല്ലാത്ത ടെന്‍ഷനുണ്ടായിരുന്നുവത്രെ. അത് മാറ്റിയത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്നാണ് റിമി പറയുന്നത്.

mammootty-rimi-tomy

തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തിന്റെ ആദ്യ ദിവസത്തെ ഷൂട്ടിങ് ദിവസം വല്ലാത്ത പിരിമുറുക്കമായിരുന്നു. എന്നാല്‍ ആശ്വാസം നല്‍കിയത് മമ്മൂട്ടിയുടെ വാക്കുകളാണ്. 'റിമി ടോമി കലക്കുകയാണല്ലേ' എന്ന് മമ്മൂക്ക വിളിച്ചു പറഞ്ഞു. അതൊരു വലിയ ബൂസ്റ്റിങ് ആയിരുന്നു എന്നാണ് റിമി പറഞ്ഞത്.

സിനിമാഭിനയത്തിന് മാത്രമല്ല, എന്ത് കാര്യത്തിനും മമ്മൂക്ക നന്നായി പിന്തുണയ്ക്കും. ഞാനിപ്പോള്‍ ഒരു സ്‌റ്റേജ് ഷോയ്ക്ക് പോകുകയാണെന്ന് പറഞ്ഞ് മെസേജ് അയച്ചാല്‍ പോലും, മമ്മൂക്ക all the bets എന്ന് മറുപടി തരും എന്ന് റിമി പറയുന്നു.

English summary
Mammootty gave me the boost to act says Rimi Tomy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam