മമ്മൂട്ടിയുടെ ഒറ്റമൂലി, ടിനിടോം തടി കുറച്ചു

By Aswathi

മമ്മൂട്ടിയുെട സൗന്ദര്യ രഹസ്യം എപ്പോഴും പ്രേക്ഷകര്‍ക്ക് കൗതുകമാണ്. അറുപത് കഴിഞ്ഞിട്ടും യുവത്വത്തിന്റെ പ്രസരിപ്പോടെയാണ് പല ചിത്രങ്ങളിലും കാണാറുള്ളത്. തന്റെ സൗന്ദര്യത്തിന്റെ രഹസ്യം മമ്മൂട്ടിയൊരിക്കലും മറുച്ചു വച്ചിട്ടൊന്നുമില്ല. അല്ലെങ്കിലും അത് വലിയ രഹസ്യവുമായിരുന്നില്ല. ചിട്ടയായ ഭക്ഷണക്രമവും വ്യായാമവുമാണ് ഈ കോളേജ് പയ്യന്‍ ലുക്കിന്റെ സീക്രട്ട്.

സ്വന്തം സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതിനൊപ്പം സഹപ്രവര്‍ത്തകര്‍ക്ക് അത് പറഞ്ഞു കൊടുക്കുന്നതിലും മമ്മൂട്ടിയ്ക്ക് സന്തോഷമേയുള്ളൂ. മമ്മൂട്ടിയുടെ ഒറ്റമൂലിയുടെ സഹായത്താല്‍ ഇപ്പോള്‍ ടിനി ടോമും തടി കുറച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ ഉപദേശം പിന്തുടര്‍ന്ന ടിനി മൂന്ന് കിലോയോളം ഭാരം കുറച്ചത്രെ.

mammootty-tinitom

മംഗ്ലീഷ് എന്ന ഷീൂട്ടിങ് സെറ്റില്‍വച്ചാണ് വീണ്ടും ടിനി മമ്മൂട്ടിയെ കണ്ടത്. ടിനിയെ കണ്ടപ്പോള്‍ മമ്മൂട്ടി അടുത്തുവിളിച്ചിട്ട് പറഞ്ഞു. വയറ് കുറക്കണം. അപ്പോള്‍ തനിക്ക് 90 കിലോയോളം ഭാരമുണ്ടായിരുന്നെന്നും വയറും അല്പം ചാടിയരുന്നെന്നും ടിനി പറയുന്നു. വയറ് കുറക്കണമെന്ന് മാത്രമല്ല അതിനിലുള്ള ടിപ്‌സും മമ്മൂട്ടി ടിനിക്ക് ഉപദേശിച്ചുകൊടുത്തത്രെ. അഞ്ച് ദിവസം ഭക്ഷണം കഴിക്കേണ്ട രീതിയാണ് മമ്മൂട്ടി പറഞ്ഞുകൊടുത്തത്.

ഒന്നാം ദിവസം അരി ആഹാരം ഒഴിവാക്കി പഴങ്ങള്‍ മാത്രം. രണ്ടാ ദിവസം പച്ചക്കറി ഭക്ഷണങ്ങള്‍. മൂന്നാ ദിവസം റോബസ്റ്റ് പഴവും പാലും. നാലാം ദിവസം ഫ്രൂട്‌സും വെജിറ്റബ്ള്‍സും മിക്‌സ് ചെയ്ത് കഴിക്കുക. അഞ്ചാം ദിവസം ബീഫ് ചേര്‍ത്ത് വയറ് നിറച്ച് ഭക്ഷണം കഴിക്കുക. എന്നാല്‍ അഞ്ചാം ദിവസമെത്തുമ്പോഴേക്കും കൂടുതല്‍ കഴിക്കാന്‍ പറ്റാത്തവിധം വയറ് ചുരുങ്ങിയിരിക്കുമെന്ന് ടിനി ടോം പറഞ്ഞു.

ടിനിടോം മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ് മംഗ്ലീഷ്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വലം കൈയ്യാണ് ടിനി. പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെന്റ്, ശിക്കാരി, കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്നീ ചിത്രങ്ങളിലാണ് മുമ്പ് മമ്മൂട്ടിക്കൊപ്പം ടിനി അഭിനയിച്ചിട്ടുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X