ഡൈ ഹാര്‍ഡ് സ്‌റ്റൈലില്‍ മമ്മൂട്ടി
മലയാളത്തിലെ ഏക്കാലത്തെയും ഇന്‍വസ്റ്റിഗേറ്റീവ്, ത്രില്ലര്‍ ചിത്രങ്ങളായ ഒരു സിബിഐ ഡയറിക്കുറിപ്പ്, ന്യൂ ഡല്‍ഹി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, സാമ്രാജ്യം തുടങ്ങിയ ചിത്രങ്ങളിലെ ഹൈലാറ്റ്‌സായ മമ്മൂട്ടി ഇതേ ട്രാക്കില്‍ തന്റെ അടുത്ത ചിത്രത്തിന് തയ്യാറെടുക്കുന്നു.
നവാഗതരായ അഖില്‍ പോളും അനസ് ഖാനും ഒരുക്കുന്ന ചിത്രത്തിന് ഇതുവരെ പേര് തീരുമാനിച്ചിട്ടില്ല. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ സെവന്‍ത് ഡേ എന്ന ചിത്രത്തിന് തിരക്കഥയെഴുതിയതിലൂടെ ശ്രദ്ധിക്കപ്പെട്ടതാണ് അഖില്‍ പോള്‍.

മമ്മൂട്ടിയെന്ന സ്റ്റാറിനും അഭിനേതാവിനും തുല്യ പ്രധാന്യം നല്‍കിയാണ് തങ്ങള്‍ ഈ ചിത്രമൊരുക്കുന്നതെന്ന് അഖില്‍ പോള്‍ പറഞ്ഞു. ഈ ചിത്രം ഒരു ഇന്‍വസ്റ്റിഡേറ്റീവ് ടൈപ്പാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഇതൊരു ഇന്‍വസ്റ്റ്‌ഗേറ്റീവ് ചിത്രമല്ലെന്നും, ത്രില്ലര്‍ ടൈപ്പാണെന്നും അഖില്‍ വ്യക്തമാക്കി. ഹോളിവുഡിലെ പ്രശസ്തമായ ഡൈ ഹാര്‍ഡ് എന്ന ചിത്രത്തിന് സമാനമാണ്. ചിത്രത്തിലെ കഥാപാത്രങ്ങളെ ആരെയും തീരുമാനിച്ചിട്ടില്ലെന്നും അഖില്‍ അറിയിച്ചു.
കമലിന്റെ ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ഇപ്പോള്‍ മമ്മൂട്ടി. തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിയ്ക്കുന്ന ചിത്രത്തില്‍ ജുവല്‍ മേരിയാണ് നായിക.


Click it and Unblock the Notifications