twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തോക്ക് ലൈസന്‍സില്ല- പുതിയ ഹോബിയുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി! ഷൂട്ടിങ് ചെയ്യുന്ന ചിത്രങ്ങള്‍ പുറത്ത്

    |

    ഡ്രൈവിങില്‍ ഏറ്റവും താല്‍പര്യമുള്ള താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. അത് മാത്രമല്ല കാറുകളോട്, ഫോട്ടോഗ്രാഫിയോട്, മൊബൈല്‍ ഫോണുകളോട് ഒക്കെ മമ്മൂട്ടിയ്ക്കുള്ള താല്‍പര്യം എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് മറ്റൊരു കാര്യം കൂടി ചേര്‍ത്തിരിക്കുകയാണ് താരം. ഷൂട്ടിങ് ചെയ്യാനുള്ള തയ്യാറെടുപ്പുകളിലാണ് താരരാജാവിപ്പോള്‍. ഇതിന്റെ ഭാഗമായി ആലപ്പുഴ റൈഫിള്‍സ് ക്ലബ്ബില്‍ അദ്ദേഹം അംഗത്വം എടുക്കുകയും ചെയ്തു. ഇന്ന് രാവിലെ ചേര്‍ത്തലയിലെ ഷൂട്ടിങ് റേഞ്ചിലെത്തിയാണ് താരം അംഗത്വമെടുത്തത്.

    mammootty

    'ഇടയ്ക്കിടെ ഈ ഷൂട്ടിങ് നല്ലതാ, വെടി വെക്കുന്നത് അത്ര നല്ല കാര്യമല്ല. അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എനിക്ക് തോക്ക് ലൈസന്‍സില്ല. ആലപ്പുഴയില്‍ ഇത്ര കാര്യമായി റൈഫിള്‍ ക്ലബ്ബ് നടത്തുമ്പോള്‍ അതില്‍ അംഗമാകുന്നതില്‍ സന്തോഷം. സിനിമയില്‍ വെടിവയ്പിന് പിന്തുണച്ച രഞ്ജി പണിക്കരുടെ ചെറിയ സ്വാധീനവും ഇതിന് പിന്നിലുണ്ടെന്ന് മമ്മൂട്ടി പറഞ്ഞതായി മനോരമയുടെ റിപ്പോര്‍ട്ട്'.

    കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന വണ്‍ എന്ന സിനിമയുടെ ഷൂട്ടിങിന് ശേഷം പുതിയ സിനിമയുടെ തിരക്കുകളിലാണ് താരം. നിലവില്‍ നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. മഞ്ജു വാര്യരാണ് നായിക. ഒരു പള്ളീലച്ചന്റെ ഗെറ്റപ്പിലിരിക്കുന്ന മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെയാണ് പുറത്ത് വിട്ടത്. ഷൈലോക്ക് ആണ് റിലീസിന് തയ്യാറെടുക്കുന്ന സിനിമ.

    English summary
    Mammootty Get Rifle Association Membership
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X