»   » ലൈക്കില്‍ മമ്മൂട്ടിയും എത്തി പത്തുലക്ഷത്തില്‍

ലൈക്കില്‍ മമ്മൂട്ടിയും എത്തി പത്തുലക്ഷത്തില്‍

Posted By:
Subscribe to Filmibeat Malayalam

നസ്രിയ നസീമും മോഹന്‍ലാലുമാണ് ഫേസ്ബുക്ക് ലൈക്കിലെ സൂപ്പറുകള്‍. എന്നാല്‍ മമ്മൂട്ടിയും ഇക്കാര്യത്തില്‍ ഒട്ടും പിന്നില്ല. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്കും പത്തുലക്ഷം ലൈക്ക് പിന്നിട്ടുകഴിഞ്ഞു.

ഇതിന് മുമ്പ് പത്തുലക്ഷം ലൈക്ക് നേടുന്നതുമായി ബന്ധപ്പെട്ട് മോഹന്‍ലാലിന്റെ പേജും നസ്രിയയുടെ പേജും തമ്മില്‍ വന്‍ മത്സരമാണ് നടന്നിരുന്നത്. യഥാര്‍ത്ഥത്തില്‍ താരങ്ങള്‍ ഇതില്‍ മത്സരിച്ചോഎന്നകാര്യം പറയാന്‍ കഴിയില്ലെങ്കിലും ആരാധകര്‍ക്കിടയില്‍ വലിയ മത്സരമായിരുന്നു നടന്നതെന്നകാര്യമുറപ്പാണ്. മോഹന്‍ലാല്‍-നസ്രിയ മത്സരം നടക്കുമ്പോള്‍ ലൈക്കിന്റെ കാര്യത്തില്‍ മമ്മൂട്ടി അല്‍പം പിന്നിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അധികം വൈകാതെ മമ്മൂട്ടിയുടെ പത്തുലക്ഷം ലൈക്കുള്ള താരമായിരിക്കുകയാണ്.

നസ്രിയയുടെ പേജ് ഇപ്പോള്‍ പതിനാറ് ലക്ഷം ലൈക്ക് നേടിയിട്ടുണ്ട്, ലാലിന്റേതാകട്ടെ പന്ത്രണ്ട് ലക്ഷം ലൈക്കുകളുമായിട്ടാണ് നില്‍ക്കുന്നത്. ഫേസ്ബുക്ക് പേജിന്റെയും ലൈക്കുകളുടെയുമെല്ലാം കാര്യത്തില്‍ ലാല്‍-മമ്മൂട്ടി ആരാധകര്‍ തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഒപ്പം നസ്രിയയുടെ പേജിനുള്ള ലൈക്കുകള്‍ ഫേക്കാണെന്ന വാദവും ശക്തമാണ്. ഇത്തരത്തില്‍ ഫേസ്ബുക്ക് പേജിന്റെ ലൈക്കുകള്‍ കൂട്ടാന്‍ പല കുറുക്കുവഴികളുമുണ്ടെന്നുള്ള ഐടി വിദഗ്ധരുടെ നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സൂപ്പര്‍താരങ്ങളുടെ ആരാധകര്‍ നസ്രിയയുടെ ലൈക്കുകള്‍ ഫേക്ക് ആണെന്ന് വാദിക്കുന്നത്.

സൈബര്‍ ലോകത്ത് ആദ്യം സജീവമായ മലയാളി താരം മമ്മൂട്ടിയാണ്. ഇതിന് പിന്നാലെയാണ് മോഹന്‍ലാലും നസ്രിയയുമെല്ലാം ഫേസ്ബുക്ക ്‌പേജുകളും മറ്റും തുടങ്ങിയത്. എന്നാല്‍ മമ്മൂട്ടിയേക്കാള്‍ കൂടുതല്‍ അപ്‌ഡേറ്റുകള്‍ മോഹന്‍ലാലിന്റെ പേജിലുണ്ട്. ഒപ്പം ബ്ലോഗ് എഴുത്തിലും ലാല്‍ സജീവമാണ്.

English summary
After Mohanlal and Nazriya Nazim, now it's Mammootty who has crossed 10 lakh likes on Facebook

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam