»   » മേനകയെ പേര് വിളിച്ച സഹസംവിധായകനെ മമ്മൂട്ടി വഴക്ക് പറഞ്ഞതിന് കാരണം, ആ സഹസംവിധായകനാര് ?

മേനകയെ പേര് വിളിച്ച സഹസംവിധായകനെ മമ്മൂട്ടി വഴക്ക് പറഞ്ഞതിന് കാരണം, ആ സഹസംവിധായകനാര് ?

Posted By: Rohini
Subscribe to Filmibeat Malayalam

പെട്ടന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. നടന്റെ മുന്‍കോപത്തെയും ദേഷ്യത്തെയും കുറിച്ച് പറഞ്ഞവരാരും അതിന്റെ നല്ല വശത്തെ കുറിച്ച് ഒരിക്കല്‍ പോലും ആലോചിച്ചിട്ടില്ല. എന്നാല്‍ നടി മേനക അത് പറയുന്നു.

കീര്‍ത്തി സുരേഷിന് തമിഴില്‍ ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കാന്‍ വേണ്ടി മേനക കളിയ്ക്കുന്ന കളികള്‍...?

ഷൂട്ടിങ് സെറ്റില്‍ മേനകയെ പേര് വിളിച്ച സഹസംവിധായകനെ മമ്മൂട്ടി വഴക്ക് പറഞ്ഞു. തെറ്റ് മനസ്സിലായ ആ സഹ സംവിധായകന്‍ മേനകയോട് വന്ന ക്ഷമ ചോദിച്ചു. ആരാണ് ആ സഹസംവിധായകന്‍, എന്താണ് സംഭവം ??

ഇടനിലങ്ങള്‍ എന്ന ചിത്രം

മമ്മൂട്ടിയെ നായകനാക്കി ഐവി ശശി സംവിധാനം ചെയ്യുന്ന ഇടനിലങ്ങളില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് സംഭവം. ചിത്രത്തില്‍ മുഴുനീള ഒരു ഗര്‍ഭിണിയായി മേനക എത്തുന്നു. വച്ച് കെട്ടിയ വയറൊക്കെയായി ഇരിക്കാനും നടക്കാനുമൊക്കെ മേനക നന്നായി പാടുപെടുകയായിരുന്നു.

സഹസംവിധായകന്റെ പെരുമാറ്റം

ഇതിനിടയിലാണ് പുതുതായി വന്ന ഒരു സഹ സംവിധായകന്‍ മേനകയെ പേര് വിളിച്ച് അഭിസംബോധന ചെയ്യുന്നത്. മേനക ഷോട്ട് റെഡി, മേനക അത്, മേനക ഇത്.. എന്നിങ്ങനെയാണ് അയാള്‍ സംസാരിക്കുന്നത്. മേനക അന്നതെ സൂപ്പര്‍ നായികയാണ് എന്നോര്‍ക്കണം

അണിയറയില്‍ ചര്‍ച്ച നടന്നു

മേനകയെ പേര് വിളിയ്ക്കുന്നത് കേട്ട് കൂടെയുള്ള നടിയുടെ അമ്മയ്ക്ക് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. സാരമില്ല അമ്മ എന്ന് പറഞ്ഞ് മേനക അവരെ സമാധാനിപ്പിച്ചു. എന്നാല്‍ ഇതെല്ലാം ടീമിലെ മറ്റംഗങ്ങള്‍ ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു. ഇതേ ചൊല്ലി ഒരു ചര്‍ച്ചയും അവര്‍ക്കിടയില്‍ നടന്നു.

ക്ഷമ പറഞ്ഞു

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ആ പയ്യന്‍ മേനകയോട് ക്ഷമ പറഞ്ഞു. 'എനിക്കറിയില്ലായിരുന്നു ചേച്ചി, എന്നോട് ക്ഷമിക്കണം' എന്ന് പയ്യന്‍ വന്ന പറഞ്ഞപ്പോള്‍ സാരമില്ല എന്ന് പറഞ്ഞശേഷം മേനക ചോദിച്ചു 'ഇതെന്താ ഇപ്പോള്‍ വന്ന് പറയാന്‍ കാരണം?' എന്ന്. 'എന്നെ മമ്മൂക്ക വിളിച്ച് വഴക്ക് പറഞ്ഞു. സീനിയര്‍ ആര്‍ട്ടിസ്റ്റാണെന്നും അവരോട് കുറച്ചുകൂടെ ബഹുമാനത്തോടെയൊക്കെ സംസാരിക്കണം എന്നും പറഞ്ഞു'

ആരാണ് ആ സഹസംവിധായകന്‍?

ആ സഹസംവിധായകനാണ് ഇന്നത്തെ സംവിധായകന്‍ അനില്‍ കുമാര്‍, അന്തരിച്ച നടി കല്‍പനയുടെ മുന്‍ ഭര്‍ത്താവ്. മാന്ത്രികന്‍, വാല്‍ക്കണ്ണാടി, പട്ടാഭിഷേകം, മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ടെ ചെക്കന്‍, അരമന വീടും അഞ്ഞൂറേക്കറും, മയില്‍പീലിക്കാവ്, സ്ത്രീധനം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തത്.

English summary
Mammootty gets angry with the Asst.director for calling Menaka by name

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam