മീന്‍വില്‍പ്പനക്കാരന്‍ തരകനായി മമ്മൂട്ടി

By Lakshmi

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന മംഗ്ലീഷ് എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് ഇംഗ്ലീഷുകാരി. സലാം ബാപ്പു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇംഗ്ലീഷ് താരം കരോളിന്‍ ബെക് നായികയാകുന്നത്. മംഗ്ലീഷില്‍ മമ്മൂട്ടി ഒരു മത്സ്യക്കച്ചവടക്കാരന്റെ വേഷത്തിലാണ് എത്തുന്നത്. വിനോദസഞ്ചാരിയായി കേരളത്തിലെത്തുന്ന വിദേശവനിതയുടെ വേഷമാണ് കരോളിന്‍ന്.

മമ്മൂട്ടി അവതരിപ്പിക്കുന്ന മീന്‍കച്ചവടക്കാരനായ തരകന്‍ വിദേശവനിത അടുക്കുന്നതും അവര്‍ തമ്മിലുള്ള സൗഹൃദവുമാണ് ചിത്രത്തിന്റെ പ്രമേയം. റെഡ് വൈന്‍ എന്ന ചിത്രത്തിന് ശേഷം സലാം ബാപ്പു ഒരുക്കുന്ന ചിത്രമാണ് മംഗ്ലീഷ്. ചിത്രത്തില്‍ ഫഹദ് ഫാസിലും ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും മംഗ്ലീഷില്‍ ഫഹദുണ്ടാകില്ലെന്നകാര്യം സംവിധായകന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിട്ടുണ്ട്.

Manglish


കടലും കടലോരജനതയും കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ കടലോര ജീവതത്തിന്റെ വ്യത്യസ്തമായൊരു ചിത്രമായിരിക്കും മംഗ്ലീഷിലേതെന്ന് സലാം ബാപ്പു പറയുന്നു. വിദേശത്ത് ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് കരോളിന്‍.

നേരത്തേ മമ്മൂട്ടിയെ നായകനാക്കി പുരോഹിതന്റെ കഥപറയുന്നൊരു ചിത്രമായിരുന്നു സലാം ബാപ്പു പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ആ സമയത്ത് ആമേന്‍, റോമന്‍സ് തുടങ്ങി വൈദികര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന പലചിത്രങ്ങളും പുറത്തിറങ്ങിയതിനെത്തുടര്‍ന്ന് ആവര്‍ത്തന വിരസത ഒഴിവാക്കാനായി ആ പ്രൊജക്ട് മാറ്റുകയായിരുന്നു.

മംഗ്ലീഷിന്റെ പ്രധാന ലൊക്കേഷന്‍ ഫോര്‍ട്ട് കൊച്ചിയാണ്. ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് ഗോപി സുന്ദറാണ്. കടലോര ജീവതത്തിന്റെ പശ്ചാത്തലത്തില്‍ മമ്മൂട്ടി നായകനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ അമരം എന്ന ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. വീണ്ടുമൊരു ചിത്രത്തില്‍ മമ്മൂട്ടി കടലോരവാസിയായി എത്തുന്നുവെന്ന വാര്‍ത്തകള്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X