സച്ചിനെ അറിയാത്തവര്‍ ലോകത്ത്, മമ്മൂട്ടിയെ അറിയാത്തവര്‍ കേരളത്തില്‍

By Aswathi

ലോകം ആരാധിക്കുന്ന ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറിനെ അറിയില്ല എന്നു പറഞ്ഞു പോയതിന് ടെന്നീസ് ഗ്ലാമര്‍ താരം മരിയ ഷറപ്പോവ ഇനിയൊരു പഴി കേള്‍ക്കാനില്ല. ഫേസ്ബുക്ക് ഫാന്‍ പേജില്‍ പോലും തെറിയുടെ അഭിഷേകമാണ്.

ഇത്ര വലുതൊന്നുമല്ലെങ്കിലും മാസങ്ങള്‍ക്ക് മുമ്പ് തമിഴ് നടന്‍ സൂര്യയുടെ ആരാധകരെ വേദനിപ്പിക്കുന്ന തരത്തില്‍ ബോളിവുഡ് താരം കരീന കപൂറും ഒരു ഡയലോഗ് ഇറക്കിയിരുന്നു. സൂര്യയ്‌ക്കൊപ്പം കരീന ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ തനിക്ക് സൂര്യ ആരാണെന്ന് പോലും അറിയില്ലെന്നായിരുന്നു കരീനയുടെ പ്രതികരണം. ഇതേ ചൊല്ലി സൂര്യ ഫാന്‍സ് കരീനയെ ഫേസ്ബുക്കിലൂടെയും മറ്റും ആക്രമിച്ചപ്പോള്‍ താരം മാറ്റി പറഞ്ഞു. താനൊരു സൂര്യ ആരാധികയാണെന്ന്.

mammootty

അന്യദേശത്ത് നടക്കുന്നതൊക്കെ മാറ്റി നിര്‍ത്താം. നമ്മുടെ കൊച്ചു കേരളത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ അറിയാത്തവരും ഉണ്ട്. ഷറപ്പോവ കഴിഞ്ഞ ദിവസം സച്ചിനെ അറിയില്ലെന്നു പറഞ്ഞതും അതിനെ ചൊല്ലി നടക്കുന്ന ഫേസ്ബുക്ക് ചര്‍ച്ചകളും വ്യാപകമാകുമ്പോഴാണ് മമ്മൂട്ടി ആ പഴയ കഥ ഓര്‍ത്തെടുത്തത്.

ഒറ്റപ്പാലത്ത് ഷൂട്ടിംഗ് കഴിഞ്ഞു അര്‍ദ്ധരാത്രിയില്‍ സ്വന്തമായി ഡ്രൈവ് ചെയ്തു വരുന്ന വഴിയില്‍. റോഡില്‍ ഇരുവശത്തും പൊടിപറത്തി കാര്‍ നല്ല സ്പീഡില്‍ പോക്കൊണ്ടിയിരുന്ന സമയം ലൈറ്റ് വെട്ടത്തില്‍ ഒരു പ്രായമായ അച്ഛനും മകളും നിന്ന് കൈ കാണിക്കുന്നത് കണ്ടു.

കാര്‍ നിര്‍ത്താന്‍ ബ്രേക്ക് ഇട്ടതും നിന്നത് കുറച്ചു മാറിയാണ്. വീണ്ടും പുറകോട്ടു എടുത്തു വന്നു. ചോദിച്ചപ്പോള്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ മകള്‍ക്ക് രാത്രിയില്‍ പ്രസവ വേദന ആശുപത്രിയില്‍ കൊണ്ട് പോകാന്‍ വേണ്ടി വണ്ടി കാത്തു നിന്നതാണ്. അങ്ങനെ അവരെ അവിടുന്നു കയറ്റികൊണ്ട് വന്നു ആശുപത്രി പടിക്കല്‍ വിട്ടു പോകുമ്പോള്‍ പ്രായമായ അച്ഛന്‍ രണ്ടു രൂപയുടെ ഒരു ചുളുങ്ങിയ നോട്ട് എടുത്തു വണ്ടികൂലി എന്ന നിലക്ക് കൊടുത്ത് നന്ദിയും പറഞ്ഞത്രെ.

സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന തന്നെ കേരളത്തിലെ എല്ലാവര്‍ക്കും അറിയാം എന്ന കൊച്ചു അഹങ്കാരം ആ ചുളുങ്ങിയ രണ്ടു രൂപകൊണ്ട് തീര്‍ന്നുപോയെന്നാണ് ഇതേ കുറിച്ച് മമ്മൂട്ടി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X