»   » ഓറഞ്ചിന്റെ തൊണ്ട് കളയാന്‍ നാലര കിലോമീറ്റര്‍ നടന്നു എന്ന് മമ്മൂട്ടി പറഞ്ഞത് വെറും വെടിയല്ല... !!

ഓറഞ്ചിന്റെ തൊണ്ട് കളയാന്‍ നാലര കിലോമീറ്റര്‍ നടന്നു എന്ന് മമ്മൂട്ടി പറഞ്ഞത് വെറും വെടിയല്ല... !!

Posted By: Rohini
Subscribe to Filmibeat Malayalam

ഹരിത കേരളം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കവെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ ജപ്പാനിലെ വൃത്തിയെ കുറിച്ച് പറഞ്ഞിരുന്നു. ഒരു ഓറഞ്ച് തൊണ്ട് കളയാന്‍ വേണ്ടി വേസ്റ്റ് ബാസ്‌ക്കറ്റ് നോക്കി നാലരക്കിലോമീറ്റര്‍ നടന്ന കഥ മമ്മൂട്ടി പറഞ്ഞു തീരും മുന്‍പേ ട്രോളന്മാര്‍ ഏറ്റെടുത്തു. മമ്മൂട്ടി തള്ളിയതാണെന്ന തരത്തില്‍ ഒത്തിരി ട്രോളുകള്‍ വന്നു.

എന്നാല്‍ മമ്മൂട്ടി ഓറഞ്ചിന്റെ തൊണ്ട് കളയാന്‍ ജപ്പാനില്‍ നാരല കിലോമീറ്റര്‍ നടന്ന കഥ മാത്രമേ പലരും കേട്ടുള്ളു. അതിന്റെ കാരണമോ, പറയാന്‍ ഉണ്ടായ സാഹചര്യമോ എന്താണെന്ന് പോലും ആലോചിച്ചില്ല. മമ്മൂട്ടി പറഞ്ഞത് വാസ്തവമാണ്. അതിന് പിന്നില്‍ ഒരു ദുരന്തത്തിന്റെ കഥയുണ്ട്.

ആ ദുരന്ത കഥ

ഷോകോ അസഹാര എന്ന സ്വയം പ്രഖ്യാപിത പ്രവാചകന്‍ നേതൃത്വം നല്‍കുന്ന ഓം ഷിന്റിക്യോ എന്ന തീവ്ര വിശ്വാസ പ്രസ്ഥാനമുണ്ട്. 1995 മാര്‍ച്ച് 25 ന് ടോക്കിയോയില്‍ ഇവര്‍ ഒരു ഭൂഗര്‍ഭ റെയില്‍വെ സ്‌റ്റേഷനില്‍ സരിന്‍ എന്ന വാതക പുക ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അയ്യായിരത്തോളം പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജപ്പാന്‍ കണ്ട ഏറ്റവും വലിയ ദുരന്തമാണിത്. പ്രതികളെയെല്ലാം പിടികൂടുകയും ഷോകോ അസഹാരയ്ക്ക് വധ ശിക്ഷ വിധിയ്ക്കുകയും ചെയ്തു.

പലതും നിയന്ത്രിച്ചു

ജപ്പാന്‍ ഈ ദുരന്തത്തില്‍ നിന്ന് ഇപ്പോഴും മുക്തരായിട്ടില്ല. ആക്രമണത്തെ തുടര്‍ന്ന് രാജ്യത്ത് കര്‍ശനമായ സുരക്ഷ ഏര്‍പ്പെടുത്തി. സംശയകരമായ എന്തിനെയും നിരീക്ഷിയ്ക്കുകയും, അക്രമികള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള സാധനങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. അതിന്റെ ഭാഗമായിട്ടാണ് ജപ്പാനില്‍ വേസ്റ്റ് ബാസ്‌ക്കറ്റുകള്‍ വളരെ ദൂരം ഇടവിട്ട് വയ്ക്കുന്നത്.

അവര്‍ക്ക് അത് മതി

പിന്നെ ജപ്പാനുകാര്‍ക്ക് വേസ്റ്റ് ബാസ്‌ക്കറ്റുകള്‍ തമ്മിലുള്ള ഇത്രയും അകല്‍ച്ച വരുന്നതില്‍ വലിയ ബുദ്ധിമുട്ടുകളൊന്നും ഇല്ല. എന്തെന്നാല്‍, അവരാരും വഴിയോരത്ത് ഇരുന്നോ ബസ്സിലോ യാത്രയിലോ പാര്‍ക്കിലോ ഒന്നും ഭക്ഷണം കഴിക്കാറില്ല. അതുകൊണ്ട് ഇപ്പറഞ്ഞ സ്ഥലത്തൊന്നും വേസ്റ്റ് ബാസ്‌ക്കറ്റ് വേണ്ട. എന്തെങ്കിലും കായിക - കലാ പരിപാടികള്‍ നടന്നാല്‍ ബാക്കി വരുന്ന ഭക്ഷണം ബാഗില്‍ തന്നെ വയ്ക്കും. വേസ്റ്റ് ബാസ്‌ക്കറ്റ് കണ്ടാല്‍ അതില്‍ നിക്ഷേപിയ്ക്കും, ഇല്ലെങ്കില്‍ വീട്ടില്‍ കൊണ്ടുപോകും.

മമ്മൂട്ടി പറഞ്ഞതിന്റെ പൊരുള്‍

ഇന്ത്യയിലും ഇത്തരത്തിലുള്ള മാലിന്യ നിയന്ത്രണം ഏര്‍പ്പെടുത്താം എന്ന അര്‍ത്ഥത്തിലാണ് മമ്മൂട്ടി ഹരിത കേരളം പദ്ധതിയില്‍ സംസാരിച്ചത്. എന്നാല്‍ വിമര്‍ശകര്‍ കേട്ടത് ഓറഞ്ച് തൊണ്ട് കളയാന്‍ നാലര കിലോമീറ്റന്‍ നടന്ന കഥ മാത്രമാണ്. അതിലെ തള്ള് മാത്രമേ അവര്‍ക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞുള്ളൂ.

English summary
Mammootty gets trolled for 'orange peel' remark

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam