»   » മമ്മൂട്ടിയ്ക്ക് നൂറ് കോടി കടക്കാന്‍ പുലിയും ആക്ഷനും വേണ്ട, കോമഡി മതി!!

മമ്മൂട്ടിയ്ക്ക് നൂറ് കോടി കടക്കാന്‍ പുലിയും ആക്ഷനും വേണ്ട, കോമഡി മതി!!

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ നൂറ് കോടി ക്ലബ്ബില്‍ കയറി മലയാളത്തിന്റെ ചരിത്ര നേട്ടത്തിന്റെ ഭാഗമായി. ബ്ലോക്ബസ്റ്റര്‍ ഹിറ്റുകളുടെ പട്ടികയില്‍ മോഹന്‍ലാലിനെ അപേക്ഷിച്ച് വളരെ പിന്നിലാണ് മമ്മൂട്ടി.

യു എസ് ബോക്‌സോഫീസില്‍ മോഹന്‍ലാലും നിവിന്‍ പോളിയും തമ്മില്‍ കടുത്ത മത്സരം!!

മോഹന്‍ലാലിന്റെ മൂന്ന് ചിത്രങ്ങള്‍ അമ്പത് കോടി കടന്നപ്പോള്‍, മമ്മൂട്ടിയുടെ ഒരു ചിത്രം പോലും ഈ പരിസരത്ത് എത്തിയിട്ടില്ല. എന്നാല്‍ അധികം വൈകാതെ മമ്മൂട്ടി നൂറ് കോടി നേടും എന്നാണ് മെഗാസ്റ്റാറിന്റെ ഫാന്‍സിന്റെ വിശ്വാസം. അത് ആക്ഷന്‍ രംഗങ്ങളിലൂടെ ആയിരിക്കില്ല...

കോമഡിയിലൂടെ

മമ്മൂട്ടിയുടെ ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങള്‍ എടുത്തു നോക്കിയാല്‍ അറിയാം, ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന മമ്മൂട്ടി ചിത്രങ്ങള്‍ക്കാണ് റേറ്റിങ് കൂടുതല്‍. രാജ്യമാണിക്യവും പോക്കിരി രാജയുമൊക്കെ ഉദാഹരണം. മറ്റൊരു കോമഡി ചിത്രത്തിലൂടെ മമ്മൂട്ടി അമ്പത് കോടിയും നൂറ് കോടിയും കടക്കും എന്നാണ് ആരാധകര്‍ പറയുന്നത്.

ഏത് ചിത്രം?

ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി അടുത്തതായി അഭിനയിക്കുന്നത്. ഹാസ്യത്തിന് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രം 2017 ല്‍ റിലീസ് ചെയ്യും. ഈ ചിത്രം നൂറ് കോടി നേടും എന്ന് മമ്മൂട്ടി ഫാന്‍സ് പറയുന്നു. സിദ്ദിഖിന്റെ എസ് ടാക്കീസാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

നൂറ് കോടി നേടും എന്ന് പറയുന്നത്

സംവിധായകനിലുള്ള വിശ്വാസമാണ് ഈ ആത്മിവിശ്വാസത്തിന് കാരണം. ഷാഫി ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ടു കണ്‍ട്രീസ് എന്ന ചിത്രം മലയാളത്തിലെ ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങളിലൊന്നാണ്. ദിലീപും മംമ്ത മോഹന്‍ദാസും ഒന്നിച്ച ചിത്രം 50 കോടിയിലേറെ കലക്ഷന്‍ നേടി.

മമ്മൂട്ടിയും ഷാഫിയും

മമ്മൂട്ടി - ഷാഫി കൂട്ടുകെട്ടിലാണ് പിന്നെ ആരാധകര്‍ക്ക് പ്രതീക്ഷ. തൊമ്മനും മക്കളും (2005) എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ കൂട്ടുകെട്ട് ഏറ്റവും ആദ്യം ഒന്നിച്ചത്. പിന്നീട് മായാവി (2007), ചട്ടമ്പിനാട് (2009), വെനിസിലെ വ്യാപാരി (2011) എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയും ഷാഫിയും മമ്മൂട്ടിയും ഒന്നിച്ചു.

English summary
As Mohanlal’s ‘Pulimurugan’ became a member of 100 crores club, the fans of other super ‘M’, Mammootty are very disappointed but eager to predict their favorite actor’s 100 crores club debut. They are predicting that Mammootty do not need an action film for this and just his ‘comic timing’ is needed to enter the 100 crores club.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam