റിക്ഷക്കാരന്‍ ഗില്ലറ്റ് പുരുഷോത്തമനായി
മമ്മൂട്ടിയെ നായകനാക്കി റിക്ഷക്കാരന്‍ എന്നൊരു ചിത്രം എം.പത്മകുമാര്‍-ടി.എ.റസാഖ് ടീം നേരത്തെ അനൗണ്‍സ് ചെയ്തിരുന്നു. 2007ല്‍ ചിത്രീകരണം തുടങ്ങേണ്ടിയിരുന്ന ആ ചിത്രം കഥ പറയുമ്പോഴിന്റെ ഷൂട്ടിംഗ് നടക്കുന്നതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു.
റിക്ഷക്കാരന്‍ 2008ലെ മമ്മൂട്ടിയുടെ പ്രധാന പ്രൊജക്ടുകളിലൊന്നായിരിക്കുമെന്നാണ് പിന്നീട് അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ പ്രൊജക്ട് തന്നെ നടക്കുമോയെന്ന കാര്യം സംശയമാണ്. പൂര്‍ത്തിയായ റിക്ഷക്കാരന്റെ തിരക്കഥ ഉപേക്ഷിച്ച് മറ്റൊരു ചിത്രത്തിനുള്ള തിരക്കഥ എഴുതിവരികയാണ് ടി.എ.റസാഖ്.
റിക്ഷക്കാരനു പകരം മമ്മൂട്ടിക്കായി മെനഞ്ഞെടുത്ത മറ്റൊരു കഥയും കഥാപാത്രവുമായി സൂപ്പര്‍താരത്തെ സമീപിച്ചപ്പോള്‍ ചെയ്യാമെന്നേറ്റതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ റസാഖ് പുതിയ തിരക്കഥ തിരക്കിട്ടെഴുതുന്നത്.
ഗില്ലറ്റ് പുരുഷോത്തമന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു സ്വകാര്യ പണമിടപാടുകാരനാണ് ഗില്ലറ്റ് പുരുഷോത്തമന്‍. ഏതു വിധേനയും പണമിരട്ടിപ്പിക്കുന്നതെങ്ങനെയെന്ന് അയാള്‍ക്കറിയാം.
സ്നേഹയാണ് ചിത്രത്തിലെ നായിക. തുറുപ്പുഗുലാനും വന്ദേമാതരത്തിനും ശേഷം മമ്മൂട്ടിയുടെ നായികയാവാന്‍ സ്നേഹ വീണ്ടും മലയാളത്തിലെത്തുകയാണ്. അണ്ണന്‍ തമ്പിയുടെ ചിത്രീകരണം പൂര്‍ത്തിയായതിനു ശേഷം ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
ഡ്രീം ടീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹൗളി പോട്ടൂരാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications