ഇന്ദ്രന്‍സിനെ നെഞ്ചോടു ചേര്‍ത്ത് മമ്മൂക്ക: ചിത്രങ്ങള്‍ പങ്കുവെച്ച് ആളൊരുക്കം സംവിധായകന്‍
ഇക്കൊല്ലത്തെ സംസ്ഥാന പുരസ്‌കാരം ഇന്ദ്രന്‍സിന്റെ കൈകളിലെത്തിയപ്പോള്‍ അര്‍ഹിച്ച അംഗീകാരം തന്നെയാണ് ലഭിച്ചതെന്നായിരുന്നു സിനിമാലോകം വിലയിരുത്തിയിരുന്നത്. ആളൊരുക്കം എന്ന സിനിമയിലെ പപ്പു പിഷാരടി എന്ന ഓട്ടന്‍തുളളല്‍ കലാകാരനായി മികച്ച പ്രകടനം കാഴ്ച വെച്ചതിനായിരുന്നു അദ്ദേഹത്തെ തേടി പുരസ്‌കാരം എത്തിയത്. 1980കളില്‍ സിനിമയിലെത്തിയ ഇന്ദ്രന്‍സ് ചെറുതും വലുതുമായ വേഷങ്ങളിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടതാരമായത്.
കരിയറിന്റെ തുടക്കത്തില്‍ ഹാസ്യപ്രാധാന്യമുളള റോളുകളായിരുന്നു ഇന്ദ്രന്‍സ് ചെയ്തിരുന്നത്. വളരെ വൈകിയാണ് അദ്ദേഹത്തിന് അഭിനയപ്രാധാന്യമുളള കഥാപാത്രങ്ങള്‍ ധാരാളമായി ലഭിക്കാന്‍ തുടങ്ങിയത്. വി.സി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്ന സിനിമയില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നാണ് ചിത്രം കണ്ട ജുറി വിലയിരുത്തിയിരുന്നത്.പുരസ്‌കാര നേട്ടത്തിനു ശേഷം സഹപ്രവര്‍ത്തകരെല്ലാം തന്നെ ഇന്ദ്രന്‍സിനെ അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു.ഒരു കാലത്ത് മലയാള സിനിമ ചെറിയ റോളുകളിലൊതുക്കിയ നടന്റെ പുരസ്‌കാര നേട്ടം സഹപ്രവര്‍ത്തകര്‍ എല്ലാം തന്നെ ആഘോഷമാക്കിയിരുന്നു.

ഇന്ദ്രന്‍ന്‍സ് അഭിനയിച്ച ഇക്കൊല്ലത്തെ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായിരുന്ന ചിത്രമായിരുന്നു ആട് 2. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തിലെ യുവാക്കള്‍ നെഞ്ചിലേറ്റിയ ചിത്രങ്ങളിലൊന്നായിരുന്നു. ആട് 2 വിന്റെ നൂറാം ദിന വിജയാഘോഷ വേളയില്‍ പുരസ്‌കാര നേട്ടത്തിന് സഹപ്രവര്‍ത്തകര്‍ ചടങ്ങില്‍ ഇന്ദ്രന്‍സിനെ ആദരിച്ചിരുന്നു.ചടങ്ങില്‍ വെച്ചാണ് കോട്ടയം കുഞ്ഞച്ചന്‍-2വും ആട്- 3യും പ്രഖ്യാപിച്ചത്. മമ്മൂട്ടി,ജയസൂര്യ. ലാല്‍ ജോസ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ ഇന്ദ്രന്‍സിനെ ആദരിച്ചത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു.

ഇന്ദ്രന്‍സിനെ പൊന്നാടയണിച്ച് മമ്മൂട്ടി നേഞ്ചാടു ചേര്‍ത്തു പിടിക്കുന്നതും ചടങ്ങിലെ മറ്റു ചിത്രങ്ങളും ആളൊരുക്കത്തിന്റെ സംവിധായകന്‍ വിസി അഭിലാഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. 'ആട് വിന്റെ വിജയാഘോഷ വേദിയിലും മിന്നിത്തിളങ്ങി ആളൊരുക്കത്തിലെ പപ്പുപ്പിഷാരടി' എന്ന് കുറിച്ചാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.


Click it and Unblock the Notifications











