ആരാധികയുടെ മകന് മമ്മൂട്ടി നല്‍കിയ പിറന്നാള്‍ സമ്മാനം! വൈറല്‍ കുറിപ്പ്‌

By Prashant V R

ആരാധികയുടെ മകന് മെഗാസ്റ്റാര്‍ മമ്മൂട്ടി അയച്ച പിറന്നാള്‍ സമ്മാനം വൈറലാകുന്നു. പത്തനംതിട്ട എഴുമറ്റൂര്‍ സ്വദേശി സൗമ്യയുടെ മകനെ തേടിയാണ് സൂപ്പര്‍ താരത്തിന്റെ സമ്മാനം എത്തിയത്. ആരാധികയുടെ വാട്‌സ്ആപ്പ് സന്ദേശത്തിന് പിന്നാലെയാണ് പിറന്നാള്‍ സമ്മാനം എത്തിക്കാന്‍ മമ്മൂക്ക തനിക്കൊപ്പമുളളവരെ ചുമതലപ്പെടുത്തിയത്. 'ഇന്ന് എന്റെ മകന്റെ പിറന്നാളാണ് മമ്മൂക്ക' എന്നായിരുന്നു ആരാധിക മെസേജ് അയച്ചിരുന്നത്. മമ്മൂക്കയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതലയുളള റോബര്‍ട്ട് കുര്യാക്കോസ് ആണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

Recommended Video

Mammootty's surprise Birthday Gift To A Kid | FilmiBeatMalayalam

mammootty

"അദ്ദേഹത്തെ പോലൊരാള്‍ക്കു ഒരു ദിവസം വരുന്ന വാട്‌സാപ്പ് സന്ദേശം ആയിരങ്ങള്‍ ആയിരിക്കണം. അത്രയും സന്ദേശങ്ങളില്‍ ഭൂരിപക്ഷവും നേരില്‍ അറിയാത്ത ആരാധകരോ അതുപോലെ ഉള്ളവരോ ആവാം. ഈ സന്ദേശങ്ങള്‍ ഓടിച്ചു വായിക്കുന്നതിനിടയില്‍ ആവാം പത്തനംതിട്ട എഴുമറ്റൂര്‍ സ്വദേശി സൗമ്യയുടെ സന്ദേശവും കണ്ണിലുടക്കിയത്.

ആകുലതകളും ആവശ്യങ്ങളും നിറഞ്ഞ എഴുത്തില്‍ അവരുടെ മകന്റെ ജന്മദിനം ഇന്നാണ് എന്ന് പറഞ്ഞിരിക്കുന്നത് സ്വാഭാവികമായും അദ്ദേഹത്തിന്റെ മനസ്സില്‍ തട്ടിക്കാണും. അതല്ലങ്കില്‍ ആ പൊന്നുമോന് തന്റെ വക ഒരു ബര്‍ത്ത്‌ഡേയ് കേക്ക് രാവിലെ തന്നെ വീട്ടില്‍ എത്തിച്ചു കൊടുക്കണം എന്ന് അദ്ദേഹം ആവശ്യപ്പെടില്ല.

കോവിഡ് നിയന്ത്രങ്ങള്‍ ഇങ്ങനെ കര്‍ശനമായി തുടരുമ്പോള്‍ അത്ര പെട്ടന്ന് ഒരു ക്രമീകരണം ശ്രമകരമായിരുന്നിരിക്കാം. ആ ദൗത്യം ജീവകാരുണ്യം പ്രധാന ലക്ഷ്യമായി സേവനം ചെയ്യുന്ന പത്തനംതിട്ടയിലെ ഫാന്‍സ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തപ്പോള്‍ അദ്ദേഹം സമ്മാനിച്ച ആ കേക്കും പോക്കറ്റ് മണിയും സൗമ്യസുരേഷ് ദമ്പതികളുടെ ആ ബര്‍ത്ത് ഡേയ് ബോയിയുടെ കയ്യില്‍ സുരക്ഷിതമായി എത്തി.

ആ ഒരു കേക്ക് മുറിക്കുമ്പോള്‍ എത്ര മനസ്സുകള്‍ സന്തോഷിച്ചിരിക്കാം. ഒന്നുറപ്പാണ്, ആ പിറന്നാള്‍ മധുരം ഏറ്റുവാങ്ങിയപ്പോള്‍ ആ മോനും ആ മാതാപിതാക്കളും ഈ ദൗത്യം ഏറ്റെടുത്ത ആരാധകരും സന്തോഷിച്ചതില്‍ കൂടുതല്‍ ആ വലിയ മനസ്സിന്റെ ഉടമ അകലങ്ങളില്‍ ഇരുന്നുകൊണ്ട് സന്തോഷിച്ചിട്ടുണ്ട്". റോബര്‍ട്ട് കുര്യാക്കോസ് ഫേസ്ബുക്കില്‍ കുറിച്ചു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X