twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ കാലില്‍ തൊട്ട് വന്ദിച്ച് പാര്‍വതി, പുരസ്കാര വേദിയിലെ നാടകീയ രംഗങ്ങള്‍ വൈറല്‍, കാണൂ!

    |

    Recommended Video

    മമ്മൂട്ടിയും പാർവതിയും പുരസ്‌കാര വേദിയിൽ ഒന്നിച്ച് | filmibeat Malayalam

    മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിലെ കഥാപാത്രത്തെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട പാര്‍വതിക്ക് അനുഭവിക്കേി വന്ന വിമര്‍ശനം ചില്ലറയായിരുന്നില്ല. മലയാള സിനിമയുടെ മുതിര്‍ന്ന താരങ്ങളിലൊരാളായ മമ്മൂട്ടിയെ പൊതുവേദിയില്‍ വിമര്‍ശിച്ചതും സ്ത്രീ വിരുദ്ധനായി ചിത്രീകരിച്ചതും ശരിയായില്ലെന്ന് വ്യക്തമാക്കി ആരാധകര്‍ ഒന്നടങ്കം രംഗത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പ്രതിഷേധവും അരങ്ങേറിയിരുന്നു. സഭ്യമല്ലാത്ത രീതിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ താരം പരാതി നല്‍കിയിരുന്നു. കസബ വിമര്‍ശനവുമായി ബന്ധപ്പെട്ട വിവാദം അടുത്തിടെയാണ് അവസാനിച്ചത്.

    മമ്മൂട്ടിക്ക് നെഗറ്റീവ് കഥാപാത്രം ശുഭം തന്നെ! വിദേശത്തുനിന്ന് അങ്കിള്‍ 3ദിവസം കൊണ്ട് നേടിയത്? കാണൂ!മമ്മൂട്ടിക്ക് നെഗറ്റീവ് കഥാപാത്രം ശുഭം തന്നെ! വിദേശത്തുനിന്ന് അങ്കിള്‍ 3ദിവസം കൊണ്ട് നേടിയത്? കാണൂ!

    ഏഷ്യാനെറ്റിന്റെ 20ാമത് ഫിലിം അവാര്‍ഡ് സമ്മാനിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഉലകനായകന്‍ കമല്‍ഹസന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങി കലാരാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. യുവതാരങ്ങളും താരരാജാക്കന്‍മാരുമൊക്കെ അണിനിരന്ന പരിപാടിക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഫഹദ് ഫാസിലിനെയായിരുന്നു മികച്ച നടനായി തിരഞ്ഞെടുത്തത്. പാര്‍വതിയായിരുന്നു മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. അവാര്‍ഡ് വിതരണത്തില്‍ അരങ്ങേറിയ അപ്രതീക്ഷിത സംഭവത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    ചിത്രത്തിന് കടപ്പാട് ഏഷ്യാനെറ്റ് ന്യൂസ്‌

    മികച്ച നടിയായി പാര്‍വതി

    മികച്ച നടിയായി പാര്‍വതി

    ടേക്കോഫ് എന്ന ഒരൊറ്റ ചിത്രം മതി പാര്‍വതി എന്ന താരത്തിന്റെ അഭിനയമികവിനെക്കുറിച്ച് മനസ്സിലാക്കാന്‍. സമീറ എന്ന നഴ്‌സായി താരം ശരിക്കും ജീവിക്കുകയായിരുന്നു. സംസ്ഥാന അവാര്‍ഡിലും ദേശീയ അവാര്‍ഡിലുമൊക്കെ താരമായി മാറിയ പാര്‍വതിക്കായിരുന്നു മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. ഇത് വിതരണം ചെയ്തത് ആരാണെന്നറിയുമോ? അവിടെയാണ് ട്വിസ്റ്റ്.

     മമ്മൂട്ടിയുടെ കൈയ്യില്‍ നിന്നും

    മമ്മൂട്ടിയുടെ കൈയ്യില്‍ നിന്നും

    മികച്ച നടനായ ഫഹദ് ഫാസിലിന് പുരസ്‌കാരം നല്‍കിയത് കമല്‍ഹസനായിരുന്നു. പാര്‍വതിക്ക് പുരസ്‌കാരം നല്‍കിയത് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറാണ്. മമ്മൂട്ടിയുടെ കാലില്‍ തൊട്ട് വന്ദിച്ചതിന് ശേഷമാണ് താരം പുരസ്‌കാരം സ്വീകരിച്ചത്. പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം മമ്മൂട്ടിയോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന പാര്‍വതിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

    കൂവരുതെന്നഭ്യര്‍ത്ഥിച്ച് മമ്മൂട്ടി

    കൂവരുതെന്നഭ്യര്‍ത്ഥിച്ച് മമ്മൂട്ടി

    അവാര്‍ഡ് സ്വീകരിക്കാനായി വേദിയിലേക്കെത്തിയ പാര്‍വതിയെ കൂവലോടെയാണ് സദസ്സ് സ്വാഗതം ചെയ്തത്. എന്നാല്‍ മമ്മൂട്ടിയാവട്ടെ കൂവരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ മെഗാസ്റ്റാറിന്റെ അഭ്യര്‍ത്ഥന ചെവിക്കൊളളാന്‍ പലരും തയ്യാറായിരുന്നില്ല. കസബ വിവാദവുമായി ബന്ധപ്പെട്ടായിരുന്നു പാര്‍വതിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നത്.

     ഡിസ് ലൈക്കുകളുടെ പ്രവാഹം

    ഡിസ് ലൈക്കുകളുടെ പ്രവാഹം

    റോഷ്‌നദി ദിനകര്‍ സംവിധാനം ചെയ്ത മൈ സ്‌റ്റോറിയിലെ ഗാനത്തിനും ടീസറിനുമൊക്കെ ഡിസ് ലൈക്കുകളുടെ പ്രവാഹമായിരുന്നു. കസബ വിവാദത്തിന്റെ ബാക്കിപത്രമായിരുന്നു അതിലൂടെ പ്രതിഫലിച്ചത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടയിലെ ഓപ്പണ്‍ ഫോറത്തിനിടയിലായിരുന്നു താരം കസബയിലെ കഥാപാത്രത്തെ വിമര്‍ശിച്ചത്. ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍ തുടങ്ങി വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് പ്രതിനിധികളും വേദിയിലുണ്ടായിരുന്നു.

    മമ്മൂട്ടിയുടെ പ്രതികരണം

    മമ്മൂട്ടിയുടെ പ്രതികരണം

    പാര്‍വതിയുമായി ബന്ധപ്പെട്ട വിമര്‍ശനം അതിരുകടക്കുന്നതിനിടയിലാണ് പ്രതികരണവുമായി മെഗാസ്റ്റാര്‍ നേരിട്ട് രംഗത്തെത്തിയത്. തനിക്ക് വേണ്ടി പ്രതികരിക്കാന്‍ ആരെയും നിയോഗിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ഇതോടെയാണ് ആരാധകരെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയവര്‍ പിന്‍വാങ്ങിയത്. മൈ സ്റ്റോറിയുടെ ട്രെയിലര്‍ പുറത്തുവിട്ടതും അദ്ദേഹമായിരുന്നു. എന്നാല്‍ അപ്പോഴും ഡിസ് ലൈക്ക് പെരുമഴ തുടരുകയായിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

    കഥാപാത്രത്തെ വിമര്‍ശിച്ചു

    കഥാപാത്രത്തെ വിമര്‍ശിച്ചു

    രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടയില്‍ മമ്മൂട്ടിയുടെ കസബയിലെ കഥാപാത്രത്തിന്റെ സ്ത്രീവിരുദ്ധമായ ഡയലോഗുകളെ പാര്‍വതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രാജന്‍ സ്‌കറിയ എന്ന പോലീസുകാരനായാണ് മെഗാസ്റ്റാര്‍ പ്രത്യക്ഷപ്പെട്ടത്. രാജന്‍ സ്കറിയയുടെ സ്ത്രീ വിരുദ്ധ നിലപാടിനെയായിരുന്നു താരം ചോദ്യം ചെയ്തത്. ഇത്തരത്തിലുള്ള കഥാപാത്രത്തോട് മമ്മൂട്ടിക്ക് നോ പറയാന്‍ പറ്റില്ലായിരുന്നോ എന്നായിരുന്നു താരത്തിന്‍രെ ചോദ്യം. എന്നാല്‍ അത് സിനിമയാണെന്നും കഥാപാത്രത്തിന്‍രെ പൂര്‍ണ്ണതയ്ക്കനുസരിച്ചാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നും വിശദീകരിച്ച് ഫാന്‍സ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

     ജീവിതത്തിലെ നിലപാട്

    ജീവിതത്തിലെ നിലപാട്

    വിമർശനങ്ങളെ പലപ്പോഴും അവഗണിച്ച് അവർക്കുള്ള മറുപടി തന്റെ സിനിമകളിലൂടെ കൊടുക്കുന്ന മമ്മൂക്ക.. കസബയിൽ ആ കഥാപാത്രത്തിന്റെ പൂർണ്ണതക്ക് അദ്ദേഹം അറിഞ്ഞോ അറിയാതെയോ സ്ത്രീ വിരുദ്ധത കാണിച്ചിട്ടുണ്ടാവാം. മാസ്റ്റർപീസിൽ പറഞ്ഞ പോലെ "I do Respect Women' എന്നത് അദ്ദേഹം തന്റെ ജീവിതത്തിൽ പ്രായോഗികമാക്കിയിട്ടുണ്ട്. അങ്കിളിൽ ചെയ്ത പോലെയുള്ള വേഷങ്ങൾക്ക് നേരെ ഈ വിമർശകർ എന്ത്കൊണ്ട് കണ്ണടക്കുന്നു എന്നതും ഉത്തരമില്ലാത്ത ചോദ്യമാണെന്നാണ് ആരാധകര്‍ പറഞ്ഞത്.

    വീഡിയോ വൈറലാവുന്നു

    വീഡിയോ വൈറലാവുന്നു

    മമ്മൂട്ടിയുടെ കാല് തൊട്ട് വന്ദിച്ച് അവാര്‍ഡ് സ്വീകരിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്ത പാര്‍വതിയുടെ നിലപാടിനെയും മെഗാസ്റ്റാറിന്‍രെ പിന്തുണയെക്കുറിച്ചും വാചാലരായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ട്രോളര്‍മാരും ഈ വിഷയം ആഘോഷമാക്കിയിട്ടുണ്ട്. ഏഷ്യാനെറ്റ് അവാര്‍ഡിന്‍റെ മുഴുവന്‍ ഭാഗവും കാണുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

    വീഡിയോ കാണാം

    പാര്‍വതിക്ക് പുരസ്കാരം സമ്മാനിച്ച് മമ്മൂട്ടി, വീഡിയോ കാണൂ.

    English summary
    Mammootty gives award to parvathy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X