»   » സ്‌ക്രിപ്റ്റ് മമ്മൂട്ടിയ്ക്ക് വല്ലാതെ ഇഷ്ടമായി, സെപ്റ്റംബറില്‍ തീരുമാനിച്ച ചിത്രം ജൂലൈയില്‍ തുടങ്ങും

സ്‌ക്രിപ്റ്റ് മമ്മൂട്ടിയ്ക്ക് വല്ലാതെ ഇഷ്ടമായി, സെപ്റ്റംബറില്‍ തീരുമാനിച്ച ചിത്രം ജൂലൈയില്‍ തുടങ്ങും

Written By:
Subscribe to Filmibeat Malayalam

എകെ സാജന്‍ സംവിധാനം ചെയ്ത പുതിയ നിയമം എന്ന ചിത്രത്തിന്റെ തിരക്കഥ വായിച്ചപ്പോള്‍ മമ്മൂട്ടി കരാറൊപ്പിട്ട ചിത്രങ്ങളെല്ലാം മാറ്റിവച്ച് ആ ചിത്രം ഏറ്റെടുക്കുകയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അത്രയേറെ ഇഷ്ടപ്പെട്ട് മമ്മൂട്ടി ചെയ്ത ചിത്രം മികച്ച വിജയം നേടുകയും ചെയ്തു. വ്യത്യസ്തമായൊരു ത്രില്ലര്‍ ചിത്രമായിരുന്നു പുതിയ നിയമം.

മമ്മൂട്ടിയും പൃഥ്വിയും വീണ്ടുമൊന്നിയ്ക്കുന്നു, മറ്റൊരു പോക്കിരി രാജ പ്രതീക്ഷിക്കേണ്ട!!

ഇപ്പോഴിതാ വീണ്ടും തിരക്കഥയില്‍ ആകൃഷ്ടനായ മമ്മൂട്ടി മറ്റ് ചിത്രങ്ങളും തിരക്കുകളും എല്ലാം മാറ്റിവച്ച് അതിലേക്കിറങ്ങുന്നു. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിനാണ് മെഗാസ്റ്റാര്‍ ചാടിക്കേറി ഓകെ പറഞ്ഞത്. സംവിധായകന് വിഷയത്തെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് നോക്കാം

സ്‌ക്രിപ്റ്റ് മമ്മൂട്ടിയ്ക്ക് വല്ലാതെ ഇഷ്ടമായി, സെപ്റ്റംബറില്‍ തീരുമാനിച്ച ചിത്രം ജൂലൈയില്‍ തുടങ്ങും

സെപ്റ്റംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനായിരുന്നു പദ്ധതി ഇട്ടിരുന്നത്. ചിത്രത്തിന്റെ ഔട്ട്‌ലൈന്‍ കേട്ടപ്പോള്‍ തന്നെ മമ്മൂട്ടിയ്ക്ക് ഇഷ്ടമായിരുന്നു. തിരക്കഥ വായിച്ചപ്പോള്‍ ഈ ചിത്രം എത്രയും പെട്ടന്ന് ചെയ്യാന്‍ കഴിയുമോ അത്രയും പെട്ടന്ന് ചെയ്യണം എന്നദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. അതോടെ ഷൂട്ടിങ് ജൂലൈയിലേക്ക് മാറ്റി.

സ്‌ക്രിപ്റ്റ് മമ്മൂട്ടിയ്ക്ക് വല്ലാതെ ഇഷ്ടമായി, സെപ്റ്റംബറില്‍ തീരുമാനിച്ച ചിത്രം ജൂലൈയില്‍ തുടങ്ങും

ജൂലായില്‍ മമ്മൂട്ടിയ്ക്ക് ഡേറ്റ് ഉണ്ടായിരുന്നില്ല. മറ്റ് ചിത്രങ്ങളുടെ ഡേറ്റുകളെല്ലാം മാറ്റിയും നീട്ടിയുമാണ് ഈ ചിത്രത്തിന് വേണ്ടി ഡേറ്റ് കണ്ടെത്തിയത്. അതോടെ ചിത്രത്തിന്റെ പ്രി-പ്രൊഡക്ഷന്‍ ജോലികള്‍ പെട്ടന്ന് ആരംഭിയ്ക്കുകയായിരുന്നു.

സ്‌ക്രിപ്റ്റ് മമ്മൂട്ടിയ്ക്ക് വല്ലാതെ ഇഷ്ടമായി, സെപ്റ്റംബറില്‍ തീരുമാനിച്ച ചിത്രം ജൂലൈയില്‍ തുടങ്ങും

ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒരു കുടുംബ ചിത്രമാണ്. ചിത്രത്തിന്റെ പേരോ മറ്റ് കഥാപാത്രങ്ങളെയോ തീരുമാനിച്ചിട്ടില്ല. മമ്മൂട്ടി ഒരു സ്‌റ്റൈലന്‍ ലുക്കിലാണ് എത്തുന്നത്. വാഗമണ്‍, കൊച്ചി, തൃശ്ശൂര്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍

സ്‌ക്രിപ്റ്റ് മമ്മൂട്ടിയ്ക്ക് വല്ലാതെ ഇഷ്ടമായി, സെപ്റ്റംബറില്‍ തീരുമാനിച്ച ചിത്രം ജൂലൈയില്‍ തുടങ്ങും

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

English summary
Mammootty gives date to newcomer director after being bowled over by the script.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam