കൊച്ചിയിലെ തിരക്കുള്ള റോഡില്‍ മമ്മൂട്ടിയുടെ സൈക്കിള്‍ സവാരി
വ്യായാമത്തിന്‍രെ ഭാഗമായി എന്നും സൈക്കിള്‍ സവാരി നടത്തുന്ന ആളാണ് മമ്മൂട്ടി. പക്ഷെ കൊച്ചിയിലെ തിരക്കുള്ള റോഡിലൂടെ ഇങ്ങനെ ഒരു സൈക്കില്‍ സവാരി നടത്തുന്നത് ആദ്യമായിട്ടായിരിക്കും.
മമ്മൂട്ടിയെ പോലൊരു സെലിബ്രേറ്റിയ്ക്ക് തന്റെ ആഗ്രഹം പോലെ അങ്ങനെ പബ്ലിക്കായി ഇറങ്ങി നടക്കാന്‍ കഴിയില്ലല്ലോ. പക്ഷെ സിനമയിലൂടെ എന്തിനും സാധിക്കുമല്ലോ. അതെ അച്ചാ ദിന്‍ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് കൊച്ചി നഗരത്തയിലെ തിരക്കുള്ള റോഡിലൂടെ മമ്മൂട്ടി സൈക്കിള്‍ സവാരി നടത്തിയത്.

ചിത്രത്തിലെ നായിക മാന്‍സി ശര്‍മയെ മുന്നിലിരുത്തിയാണ് മമ്മൂട്ടിയുടെ സൈക്കില്‍ സവാരി. ഫോട്ടോ ഇതിനോടകം ഫേസ്ബുക്കില്‍ വൈറലായിക്കഴിഞ്ഞു. മെഗാസ്റ്റാര്‍ സൈക്കിളില്‍ സവാരി നടത്തുന്നത് കണ്ടവര്‍ക്കെല്ലാം അതൊരു കൗതുക കാഴ്ചയായി. അങ്ങനെ കണ്ടുനിന്നവരാരോ ആണ് ഫോട്ടോ എടുത്ത് ഫേസ്ബുക്കിലിട്ടത്.
മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രധാന വാഹനമാണ് ഈ സൈക്കില്‍. ചിത്രത്തിന്റെ പോസ്റ്ററിലും മറ്റുമൊക്കെ ഈ സൈക്കിളില്‍ തന്നെയാണ് മമ്മൂട്ടി എത്തുന്നത്.


Click it and Unblock the Notifications











