മമ്മൂട്ടിക്ക് ഈ റെക്കോര്‍ഡും സ്വന്തം! പിറന്നാളിന് മുന്‍പേ ട്വിറ്ററില്‍ താരമായി! ആഘോഷമാണ് ഇനി!

മലയാളത്തിന്റെ സ്വന്തം താരമാണ് മമ്മൂട്ടി. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറിയത്. വില്ലനും സഹനായകനുമൊക്കെയായി തുടങ്ങിയ താരത്തിന് പിന്നീട് നായകനിലേക്കുള്ള പ്രമോഷന്‍ ലഭിക്കുകയായിരുന്നു. ഇതോടെയാണ് കരിയര്‍ മാറി മറിഞ്ഞത്. മുന്‍നിര സംവിധായകര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. മൂന്ന് പതിറ്റാണ്ട് പിന്നിട്ട സിനിമാജീവിതത്തിനിടയില്‍ എത്രയെത്ര കഥാപാത്രങ്ങളായാണ് അദ്ദേഹം എത്തിയത്. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസേന തന്നിലേക്ക് ആവാഹിക്കാറുണ്ട് അദ്ദേഹം.

വ്യത്യസ്തമായിരിക്കണം സിനിമകളെന്ന കാര്യത്തില്‍ പ്രത്യേക നിര്‍ബന്ധമുണ്ട് അദ്ദേഹത്തിന്. കഥ പറയാനായി ആളുകള്‍ എത്തുമ്പോള്‍ പ്രമേയത്തിലെ വ്യത്യസ്തതയെക്കുറിച്ചാണ് അദ്ദേഹം ചോദിക്കാറുള്ളത്. ദേഷ്യക്കാരനും ജാഡയുമൊക്കെയുള്ള ആളായാണ് അദ്ദേഹത്തെക്കുറിച്ച് പൊതുവെ പറയാറുള്ളതെങ്കിലും അടുത്തിടപഴകിയതിന് ശേഷം അത് മാറിയെന്ന് പലരും പറഞ്ഞിരുന്നു. നവാഗതരെന്നോ പരിചയസമ്പരെന്നോ വ്യത്യാസമില്ലാതെയാണ് അദ്ദേഹം സിനിമ തിരഞ്ഞെടുക്കാറുള്ളത്. കഴിവുള്ള വരെ പോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് അദ്ദേഹം.

Mammootty

അദ്ദേഹത്തിന്റെ പിറന്നാളാണ് സെപ്റ്റംബര്‍ 7ന്. പിറന്നാള്‍ ദിനത്തില്‍ വരാനിരിക്കുന്ന സിനിമകളെക്കുറിച്ചും സര്‍പ്രൈസുകളെക്കുറിച്ചും സുപ്രധാന തീരുമാനങ്ങളെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ട്വിറ്ററില്‍ അദ്ദേഹത്തിന്‍രെ പേരില്‍ പുതിയ റെക്കോര്‍ഡും സൃഷ്ടിച്ച് ആരാധകരെത്തിയത്. പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ ആരാധകര്‍ കുറിച്ച റെേെക്കാര്‍ഡ് ഇതോടെ പഴങ്കഥയായി മാറിയിരിക്കുകയാണ്. ഹാഷ് ടാഗിലൂടെ താരമായി മാറിയിരിക്കുകയാണ് മെഗാസ്റ്റാര്‍.

Recommended Video

ഷൈലോക്കിലൂടെ മമ്മൂക്കയുടെ രാജമാണിക്യം വീണ്ടും എത്തുന്നു

പിറന്നാളിനെ വരവേല്‍ക്കുന്നതിന് മുന്നോടിയായി 50 ഡേയ്‌സ് റ്റു മെഗാസ്റ്റാര്‍ മമ്മൂക്ക ബര്‍ത്‌ഡേ എന്ന ഹാഷ് ടാഗാണ് തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയില്‍ നിന്നും ഏറ്റവും വേഗത്തില്‍ 1 ലക്ഷം ട്വീറ്റുകള്‍, 2 ലക്ഷം ട്വീറ്റുകള്‍ സ്വന്തമാക്കുന്ന ഹാഷ് ടാഗ് കൂടിയാണിത്. 3 ലക്ഷത്തിലേക്ക് കടക്കുകയാണ് ഈ ഹാഷ് ടാഗ്. 68 ലേക്ക് കാലെടുത്ത് വെക്കുകയാണ് മമ്മൂട്ടി. പിറന്നാളിന് മുന്‍പുള്ള കാര്യം ഇങ്ങനെയാണെങ്കില്‍ അന്നത്തെ ദിനം എങ്ങനെയായിരിക്കുമെന്നുള്ള ആകാംക്ഷയും ആരാധകര്‍ക്കുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X