അപ്പോ, വടക്കന്‍ വീരഗാഥയില്‍ മമ്മൂട്ടിയുടെ കൈ എവിടെയായിരുന്നു?
വളരെ കര്‍ക്കശക്കാരനാണ് മമ്മൂട്ടിയെന്നാണ് പൊതുവെ ഉള്ള അഭിപ്രായം. എന്നാല്‍ അത്തരക്കാരെ ചിരിപ്പിയ്ക്കാന്‍ എളുപ്പം കഴിയും എന്നാണ് പഠനങ്ങള്‍ പറയുന്നത്. മമ്മൂട്ടിയുടെ കാര്യത്തില്‍ അതെത്രയോ വലിയ വാസ്തവം.
ഒരു പ്രമുഖ സംവിധായകനോട് മമ്മൂട്ടി ഇപ്പോഴും ചാന്സ് ചോദിക്കുന്നു
1989 ല്‍ മമ്മൂട്ടിയെ നായകനാക്കി പവിത്രന്‍ ഉത്തരം എന്ന സിനിമ സംവിധാനം ചെയ്യുന്ന കാലം. കോളേജില്‍ മമ്മൂട്ടിയുടെ സീനിയറായിരുന്നു പവിത്രന്‍. അതുകൊണ്ട് തന്നെ നേരത്തെ ഇരുവരും നല്ല ചങ്ങാതിമാരാണ്. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രം കഴിഞ്ഞാണ് മമ്മൂട്ടി ഉത്തരം ചെയ്യുന്നത്.

കോണി ഇറങ്ങിവരുന്ന ഒരു രംഗമാണ് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ആ രംഗത്ത് മമ്മൂട്ടിയുടെ കൈ പോക്കറ്റിലേക്ക് തന്നെ പോകുന്നു. രണ്ട് മൂന്ന് തവണ ഷോട്ട് എടുത്തിട്ടും മമ്മൂട്ടിയുടെ കൈ പോക്കറ്റിലേക്ക് തന്നെ പോയി. പെട്ടന്ന് പവിത്രന്‍ ചൂടായി, 'എടാ നീ ആ കൈ പോക്കറ്റില്‍ നിന്നെടുക്ക്'.
മോഹന്ലാലിന് പിന്നാലെ മമ്മൂട്ടിയ്ക്കും പണി കിട്ടി
പരസ്യമായി അത് കേള്‍ക്കേണ്ടി വന്നതില്‍ മമ്മൂട്ടിയ്ക്ക് ദേഷ്യവും സങ്കടവും തോന്നി. 'ടാ അതന്റെ ശീലമാ' എന്ന് മമ്മൂട്ടി മറുപടി കൊടുത്തു. എന്നാല്‍ ആ സമയത്ത് മമ്മൂട്ടി ഒരിക്കലും പ്രതീക്ഷിക്കാത്ത മറ്റൊരു ചോദ്യമാണ് പവിത്രനില്‍ നിന്നും വന്നത്.
'അപ്പോള്‍ പിന്നെ ഒരു വടക്കന്‍ വീരഗാഥ ചെയ്യുമ്പോള്‍ നിനക്കെവിടെയായിരുന്നു പോക്കറ്റ്?!' ആ ഒരു ചോദ്യം കേട്ടതോടെ മമ്മൂട്ടിയുടെ ദേഷ്യമൊക്കെ പമ്പകടന്നു, ചിരിച്ചു പോയി.
കടപ്പാട്: റിലാക്‌സ് മൂവി മാഗസിന്‍


Click it and Unblock the Notifications