മമ്മൂട്ടിയോട് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ ആ പയ്യന്‍
മുന്നറിയിപ്പിന്റെ ടീസറില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു മിനോന്‍ ജോണ്‍ എന്ന കൊച്ചു മിടുക്കന്‍. മുന്നറിയിപ്പില്‍ രണ്ടു മൂന്ന് സീനുകളില്‍ മാത്രം വന്നുപോകുന്ന കഥാപാത്രമായിരുന്നു മിനോന്‍. പക്ഷെ അത് മതിയായിരുന്നു ആ കൊച്ചു കലാകരനിലെ അഭിനയ പ്രതിഭയെ തിരിച്ചറിയാന്‍
ടീസറില്‍ മമ്മൂട്ടിയോട് മോഹന്‍ലാലിനെ കുറിച്ച് പറയുന്ന മിനോന്‍ പ്രേക്ഷകരെ തിയേറ്ററിലേക്കടുപ്പിച്ച കഥാപാത്രങ്ങളിലൊന്നാണ്. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അഭിനയം ഈ ദേശീയ പുരസ്‌കാര ജേതാവിന് നേടിക്കൊടുത്തത് കൈയ്യടികള്‍ മാത്രമല്ല.

സ്‌ക്രീനില്‍ അത്രയും നന്നായി അഭിനയിക്കാന്‍ മമ്മൂട്ടി തന്നെ രൂപപ്പെടുത്തിയെടുക്കുകയായിരുന്നു എന്നാണ് മിനോന്‍ പറയുന്നത്. ഒരുമിച്ചുള്ള രംഗങ്ങള്‍ വരുമ്പോള്‍ മമ്മൂട്ടി തന്നെ ചെറുതായി സ്ട്രസ് ചെയ്തു വിടുകയായിരുന്നു എന്ന് മിനോന്‍ പറഞ്ഞു.
ഇപ്പോള്‍ ജയസൂര്യ നായകയനാകുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മിനോന്‍ ജോണ്‍. ചിത്രത്തില്‍ മിനോനൊപ്പം ജയസൂര്യയുടെ മകന്‍ അദൈ്വയ്തും ഉണ്ടെന്നാണ് കേള്‍ക്കുന്നത്.
മമ്മൂട്ടിയോട് മോഹന്‍ലാലിനെ കുറിച്ചു പറയുന്ന പയ്യന്‍


Click it and Unblock the Notifications











