മമ്മൂക്കയും ഹനീഫ് അദേനിയും വീണ്ടും! ചിത്രത്തില്‍ അധോലോക നായകനായി മെഗാസ്റ്റാര്‍?
മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ഹനീഫ് അദേനി. നവാഗത സംവിധായകരെ കൂടുതലായി സിനിമയിലേക്ക് കൊണ്ടുവരാറുളള മമ്മൂക്ക കണ്ടെത്തിയ മികച്ച പ്രതിഭ തന്നെയായിരുന്നു ഹനീഫ്. മമ്മൂക്കയ്‌ക്കൊപ്പമുളള ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കികൊണ്ടായിരുന്നു ഹനീഫ് മലയാളത്തിലേക്കുളള വരവറിയിച്ചിരുന്നത്. ഗ്രേറ്റ് ഫാദറിനു പിന്നാലെ ഈ കൂട്ടൂകെട്ടില്‍ പുറത്തിറങ്ങിയ അബ്രഹാമിന്റെ സന്തതികളും തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു.
ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം മലയാളത്തില്‍ കൂടുതല്‍ കളക്ഷന്‍ ലഭിച്ച രണ്ടാമത്തെ ചിത്രമായി മാറിയിരുന്നു. ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമകളായിരുന്നു ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിരുന്നത്. അബ്രഹാമിനു ശേഷം ഹനീഫും മമ്മൂക്കയും വീണ്ടുമൊന്നിക്കുന്ന ചിത്രം വരികയാണ്. ഇത്തവണയും വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറയുന്ന സിനിമയുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. ചിത്രത്തെക്കുറിച്ചുളള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു.

മമ്മൂട്ടി-ഹനീഫ് അദേനികൂട്ടുകെട്ട്
ഗ്രേറ്റ് ഫാദറിന്റെ വിജയം മുതല്‍ സിനിമാ പ്രേമികള്‍ ഏറെ വിശ്വാസമര്‍പ്പിച്ച ടീമായിരുന്നു മമ്മൂക്കയും ഹനീഫ് അദേനിയും. തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്കിടയില്‍ മമ്മൂക്കയ്ക്ക് ലഭിച്ച സൂപ്പര്‍ഹിറ്റ് സിനിമകളിലൊന്നായിരുന്നു ഗ്രേറ്റ് ഫാദര്‍. സാമൂഹിക പ്രാധാന്യമുളള ഒരു പ്രമേയം പറഞ്ഞ് ഒരുക്കിയതിനാലായിരുന്നു ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നത്. മമ്മൂക്കയുടെ മാസും ക്ലാസും ചേര്‍ന്നൊരു പ്രകടനമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ഹനീഫ് അദേനിയുടെ മേക്കിങ് തന്നെയായിരുന്നു ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്.

അബ്രഹാമിന്‌റെ വിജയം
ഗ്രേറ്റ് ഫാദറിനു പിന്നാലെ ഈ കൂട്ടുകെട്ടിലിറങ്ങിയ അബ്രഹാമിന്റെ സന്തതികളും തിയ്യേറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളിലൊന്നായി മാറിയിരുന്നു. മമ്മൂക്കയുടെ കരിയറിലെ വലിയ വിജയ ചിത്രങ്ങളിലൊന്നായി സിനിമ മാറിയിരുന്നത്. ഇത്തവണ തിരക്കഥാകൃത്തിന്റെ റോളിലായിരുന്നു ഹനീഫ് അദേനി എത്തിയിരുന്നത്. സിനിമയില്‍ വര്‍ഷങ്ങളായി അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. അബ്രഹാമിന്റെ സനന്തികള്‍ക്ക് ശേഷം മമ്മൂക്ക ഹനീഫ് അദേനി കൂട്ടുകെട്ടില്‍ മറ്റൊരു ചിത്രം കൂടി എത്തുകയാണ്.

പുതിയ സിനിമ
ഇത്തവണയും തിരക്കഥാകൃത്തിന്റെ റോളില്‍ തന്നെയാണ് ഹനീഫ് അദേനി എത്തുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഒരു അധോലോക ചിത്രമാണ് ഈ കൂട്ടുകെട്ടില്‍ പുതിയതായി ഒരുങ്ങുന്നതെന്നാണ് അറിയുന്നത്. ദുബായ് കേന്ദ്രമാക്കിയ ഒരു ഡോണായിട്ടാണ് മമ്മൂക്ക ചിത്രത്തില്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അബ്രഹാമിന്റെ സന്തതികള്‍ നൂറാം ദിവസത്തിലേക്ക് മുന്നേറുന്നതിന്റെ വേളയിലാണ് ഈ കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുന്നത്.

വിനോദ് വിജയന്റെ സംവിധാനം
റെഡ് സല്യൂട്ട്,ഡി കമ്പനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ
വിനോദ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹനീഫ് അദേനിയുടെ വ്യത്യസ്ഥമാര്‍ന്നൊരു തിരക്കഥയിലാണ് വിനോദ് വിജയന്‍ മമ്മൂക്കയുടെ പുതിയ ചിത്രമൊരുക്കുന്നത്. അമീര്‍ സുല്‍ത്താന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പേരിന്റെ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല.

ടൈറ്റില്‍ ലോഞ്ച് ശനിയാഴ്ച
സെപ്റ്റംബര്‍ പതിനഞ്ചിനായിരിക്കും ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടക്കുക. മമ്മൂക്ക തന്നെയാകും തന്റെ ഫേസ്ബുക്ക് പേജിലൂടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തുക. പൂര്‍ണമായും ദുബായിലായിരിക്കും സിനിമ ചിത്രീകരിക്കുക. 25 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിലെ എറ്റവും മികച്ച സ്‌റ്റൈലിഷ് ആക്ഷന്‍ ഡോണ്‍ ചിത്രമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കാണൂ
കാണൂ


Click it and Unblock the Notifications