മമ്മൂട്ടി-ഹനീഫ് അദേനി കൂട്ടുകെട്ടില്‍ അമീര്‍ ഒരുങ്ങുന്നു! ടൈറ്റില്‍ പുറത്തുവിട്ട് മെഗാസ്റ്റാര്‍!!
ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് മമ്മൂട്ടിയും ഹനീഫ് അദേനിയും. ആദ്യ സിനിമ തന്നെ സൂപ്പര്‍ഹിറ്റാക്കി കൊണ്ടായിരുന്നു ഈ കൂട്ടുകെട്ട് എത്തിയിരുന്നത്. ഗ്രേറ്റ് ഫാദറിനു ശേഷമിറങ്ങിയ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രവും വലിയ വിജയം നേടിയിരുന്നു.
മമ്മൂക്ക-ഹനീഫ് അദേനി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രത്തെക്കുറിച്ച് അടുത്തിടെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. റെഡ് സല്യൂട്ട്,ഡി കമ്പനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് വിജയനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

മമ്മൂക്ക തന്നെയായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നത്. ഇത്തവണ ഒരു സ്റ്റൈലിഷ് ആക്ഷന്‍ എന്റര്‍ടെയ്‌നറുമായിട്ടാണ് മമ്മൂക്ക എത്തുന്നത്. ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. കണ്‍ഫഷന്‍സ് ഓഫ് എ ഡോണ്‍ എന്നാണ് ചിത്രത്തിന്റെ ടൈറ്റിലിന് അണിയറപ്രവര്‍ത്തകര്‍ ഇട്ടിരിക്കുന്ന ടാഗ് ലൈന്‍. ചിത്രത്തില്‍ അധോലോക നായകനായിട്ടാണ് മമ്മൂക്ക എത്തുന്നതെന്നാണ് അറിയുന്നത്.
25 കോടി ബഡ്ജറ്റിലായിരിക്കും അണിയറപ്രവര്‍ത്തകര്‍ ചിത്രമൊരുക്കുക. ദുബായ് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. മലയാളത്തില്‍ നിന്നുളള താരങ്ങള്‍ക്കു പുറമെ അന്യഭാഷയില്‍ നിന്നുളളവരും ചിത്രത്തില്‍ അഭിനയിക്കും. ഗോപീ സുന്ദറായിരിക്കും ചിത്രത്തിന് സംഗീതമൊരുക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.


Click it and Unblock the Notifications











