ഹരിഹരന്‍ - എംടി - മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും വരുന്നു, ഒന്നല്ല.. രണ്ട് സിനിമകള്‍!!

മമ്മൂട്ടിയും - ഹരിഹരനും- എംടി വാസുദേവന്‍ നായരും ഒന്നിച്ചപ്പോഴൊക്കെ മലയാള സിനിമയില്‍ ചരിത്ര നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥയും പഴശ്ശിരാജയും അങ്ങനെ സംഭവിച്ചതാണ്. വീണ്ടും മമ്മൂട്ടിയ്‌ക്കൊപ്പം സിനിമ ചെയ്യാന്‍ പോകുന്നതായി അറിയിച്ച് ഹരിഹരന്‍. ഒന്നല്ല , രണ്ട് സിനിമകളാണ് വരുന്നത്.

എം ടി വാസുദേവന്‍ നായര്‍ തന്നെയാണത്രെ ആ രണ്ട് ചിത്രങ്ങള്‍ക്ക് വേണ്ടിയും തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം രണ്ട് ചിത്രങ്ങള്‍ മനസ്സിലുണ്ടെന്നാണ് ഹരിഹരന്‍ പറഞ്ഞത്. എന്നാല്‍ അത് പഴശ്ശിരാജ പോലെയോ വടക്കന്‍ വീരഗാഥ പോലെയോ ചരിത്ര സിനിമയായിരിക്കും എന്ന് പറഞ്ഞിട്ടില്ല.

mammootty

മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ ഒരു സിനിമ ചെയ്യുന്നുവെന്നും 75 കോടി രൂപയാണ് ബജറ്റ് എന്നും നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പയ്യാമ്പിള്ളി ചന്തുവിന്റെ കഥ പറയുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് എംടി ആണെന്നും നിര്‍മിയ്ക്കുന്നത് ലിബേര്‍ട്ടി ബഷീര്‍ ആണെന്നുമായിരുന്നു വാര്‍ത്തകള്‍. രണ്ടില്‍ ഒന്ന് ഇത് തന്നെയാണോ എന്ന് വ്യക്തമല്ല.

അതിന് മുന്‍പ് എന്തായാലും മമ്മൂട്ടിയുടെ ബഹ്മാണ്ഡ ചിത്രമായ മാമാങ്കം തിയേറ്ററുകളിലെത്തും. സജീവ് പിള്ളയുടെ തിരക്കഥയില്‍ എം പദ്മകുമാര്‍ ഒരുക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം ഉണ്ണി മുകുന്ദനും കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം നവംബര്‍ 21 ന് തിയേറ്ററിലെത്തുമെന്നാണ് വിവരം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X